ബ​​​ലൂ​​​ണി​​​നെ​​​യും സൂ​​​ചി​​​യെ​​​യും ബ​​​ഹു​​​മാ​​​നി​​​ക്കു​​​ന്നു: എം.​​​കെ. രാ​​​ഘ​​​വ​​​ൻ
ബ​​​ലൂ​​​ണി​​​നെ​​​യും  സൂ​​​ചി​​​യെ​​​യും   ബ​​​ഹു​​​മാ​​​നി​​​ക്കു​​​ന്നു:  എം.​​​കെ. രാ​​​ഘ​​​വ​​​ൻ
Thursday, November 24, 2022 1:49 AM IST
ത​​​ല​​​ശേ​​​രി: ത​​​നി​​​ക്ക് ബ​​​ലൂ​​​ണി​​​നോ​​​ടും സൂ​​​ചി​​​യോ​​​ടും കു​​​ത്താ​​​ൻ വ​​​രു​​​ന്ന കൈ​​​യോ​​​ടും ആ​​​ദ​​​ര​​​വു​​​ണ്ടെ​​​ന്നാ​​​യി​​​രു​​​ന്നു എം.​​​കെ. രാ​​​ഘ​​​വ​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം. ശ​​​ശി ത​​​രൂ​​​രി​​​ന്‍റെ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ ഒ​​​രു ത​​​ര​​​ത്തി​​​ലു​​​ള്ള വി​​​ഭാ​​​ഗീ​​​യ​​​ത​​​യു​​​മ​​​ില്ല. പാ​​​ർ​​​ട്ടി​​​യെ ശ​​​ക്ത​​​മാ​​​ക്കു​​​ക​​​യാ​​ണു ല​​​ക്ഷ്യം.

ത​​​രൂ​​​രി​​​ന്‍റെ കോ​​​ഴി​​​ക്കോ​​​ട് പ​​​രി​​​പാ​​​ടി ത​​​ട​​​ഞ്ഞ​​​വ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എ​​​ഐ​​​സി​​​സി​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും എം.​​​കെ. രാ​​​ഘ​​​വ​​​ൻ എം​​​പി പറഞ്ഞു.


പ​​​രി​​​പാ​​​ടി ബ​​​ഹി​​​ഷ്ക​​​രി​​​ച്ച​​​വ​​​രെ​​​ക്കു​​​റി​​​ച്ച് താ​​​ങ്ക​​​ൾ​​​ക്ക് വ്യ​​​ക്ത​​​മാ​​​യ വി​​​വ​​​ര​​​മു​​​ണ്ട​​​ല്ലോ എ​​​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന്, ഇ​​​തേ​​​ക്കു​​​റി​​​ച്ച് താ​​​ൻ പ​​​റ​​​യു​​​ന്നി​​​ല്ലെ​​​ന്നും പാ​​​ർ​​​ട്ടി അ​​​ന്വേ​​​ഷി​​​ച്ച് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​ണു വേ​​​ണ്ട​​​തെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു രാ​​​ഘ​​​വ​​ന്‍റെ മ​​​റു​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.