മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും ര​ണ്ടുമാ​സ​ത്തെ അ​തി​ഥിസ​ത്കാ​ര​ം: 3.16 ല​ക്ഷം
മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും ര​ണ്ടുമാ​സ​ത്തെ അ​തി​ഥിസ​ത്കാ​ര​ം: 3.16 ല​ക്ഷം
Saturday, October 8, 2022 12:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ​​​യും മ​​​ന്ത്രി​​​മാ​​​രു​​​ടെ​​​യും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വി​​​ന്‍റെ​​​യും ര​​​ണ്ടു മാ​​​സ​​​ത്തെ അ​​​തി​​​ഥി സ​​​ത്കാ​​​ര​​​ത്തിനു ചെ​​​ല​​​വാ​​​യ​​​ത് 3.16 ല​​​ക്ഷം രൂ​​​പ. ക​​​ഴി​​​ഞ്ഞ ജൂ​​​ണി​​​ലെ​​​യും ജൂ​​​ലൈ​​​യി​​​ലെയും അ​​​തി​​​ഥി സ​​​ത്കാ​​​ര​​​ത്തി​​​നാ​​​യി ചെ​​​ല​​​വ​​​ഴി​​​ച്ച 3.16 ല​​​ക്ഷം രൂ​​​പ ഇ​​​ന്ത്യ​​​ൻ കോ​​​ഫി​​​ഹൗ​​​സി​​​ന് അ​​​നു​​​വ​​​ദി​​​ച്ചു പൊ​​​തു​​​ഭ​​​ര​​​ണ വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.

മു​​​ഖ്യ​​​മ​​​ന്ത്രി 12,242 രൂ​​​പ​​​യാ​​​ണ് ചെ​​​ല​​​വാ​​​ക്കി​​​യ​​​ത്. കൂ​​​ടു​​​ത​​​ൽ തു​​​ക ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത് മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​നാ​​​ണ്. 32,378 രൂ​​​പ. കു​​​റ​​​വ് മ​​​ന്ത്രി ജെ. ​​​ചി​​​ഞ്ചു​​​റാ​​​ണി​​​യും- 1412 രൂ​​​പ. പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വി​​​ന് 15,447 രൂ​​​പ​​​യും അ​​​തി​​​ഥിസ​​​ത്കാ​​​ര​​​ത്തി​​​നാ​​​യി ചെ​​​ല​​​വാ​​​യി.


മ​​​റ്റു മ​​​ന്ത്രി​​​മാ​​​രും ചെ​​​ല​​​വ​​​ഴി​​​ച്ച തു​​​ക​​​യും: വി.​​​എ​​​ൻ.​​​വാ​​​സ​​​വ​​​ൻ-22,518, ജി.​​​ആ​​​ർ. അ​​​നി​​​ൽ-21,522, കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി- 20,276, വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി-19,687, വീ​​​ണാ ജോ​​​ർ​​​ജ്-19,167, പി.​​ ​പ്ര​​​സാ​​​ദ്-17,045, കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ-14,047, റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ-10,428, ആ​​​ർ. ബി​​​ന്ദു-12,511, പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്-11,705, കെ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ-11,485, പി. ​​​രാ​​​ജീ​​​വ്- 11,226, കെ. ​​​രാ​​​ജ​​​ൻ-9,547. മു​​​ൻ ത​​​ദ്ദേ​​​ശ മ​​​ന്ത്രി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ 11,568 രൂ​​​പ​​​യും മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കേ രാ​​​ജി​​​വ​​​ച്ച സ​​​ജി ചെ​​​റി​​​യാ​​​ൻ 9,718 രൂ​​​പ​​​യും ചെ​​​ല​​​വ​​​ഴി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.