ഷം​ഷാ​ബാ​ദ് രൂ​പ​ത​യു​ടെ ര​ണ്ടു സ​ഹാ​യ​മെ​ത്രാ​ന്മാ​ർ നാ​ളെ അ​ഭി​ഷി​ക്ത​രാ​കും
ഷം​ഷാ​ബാ​ദ് രൂ​പ​ത​യു​ടെ  ര​ണ്ടു സ​ഹാ​യ​മെ​ത്രാ​ന്മാ​ർ  നാ​ളെ അ​ഭി​ഷി​ക്ത​രാ​കും
Saturday, October 8, 2022 12:41 AM IST
ഷം​​​ഷാ​​​ബാ​​​ദ്: സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത​​​യു​​​ടെ ര​​​ണ്ടു സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ന്മാ​​​ർ നാ​​​ളെ രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​ന് ഷം​​​ഷാ​​​ബാ​​​ദി​​​ന​​​ടു​​​ത്തു​​​ള്ള ബാ​​​ലാ​​​പൂ​​​രി​​​ലെ കെ​​​ടി​​​ആ​​​ർ ആ​​​ൻ​​​ഡ് സി​​​കെ​​​ആ​​​ർ ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ ഹാ​​​ളി​​​ൽ​​​വ​​​ച്ച് അ​​​ഭി​​​ഷി​​​ക്ത​​​രാ​​​കും. പാ​​​ലാ രൂ​​​പ​​​താം​​​ഗ​​​മാ​​​യ മാ​​​ർ ജോ​​​സ​​​ഫ് കൊ​​​ല്ലം​​​പ​​​റ​​​ന്പി​​​ൽ, ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​മാ​​​യ മാ​​​ർ തോ​​​മ​​​സ് പാ​​​ടി​​​യ​​​ത്ത് എ​​​ന്നി​​​വ​​​രാ​​​ണ് നി​​​യു​​​ക്ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ന്മാ​​​ർ.

സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി മുഖ്യ കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും. ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം, ഷം​​​ഷാ​​​ബാ​​​ദ് ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും. വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​ന്ന​​​ത് അ​​​ദി​​​ലാ​​​ബാ​​​ദ് ബി​​​ഷ​​​പ് മാ​​​ർ പ്രി​​​ൻ​​​സ് ആ​​​ന്‍റ​​​ണി പാ​​​ണേ​​​ങ്ങാ​​​ട​​​നാ​​​ണ്. തു​​​ട​​​ർ​​​ന്നു ന​​​ട​​​ക്കു​​​ന്ന അ​​​നു​​​മോ​​​ദ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ തെ​​​ലു​​​ങ്കാ​​​ന ബി​​​ഷ​​​പ്സ് കോ​​​ൺ​​​ഫറ​​​ൻ​​​സ് സെ​​​ക്ര​​​ട്ട​​​റിയും ഏ​​​ലൂ​​​രു ബി​​​ഷ​​​പ്പുമായ ജ​​​യ​​​റാ​​​വു പോ​​​ളി​​​മെ​​​റാ അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രി​​​ക്കും.


പാ​​​ലാ രൂ​​​പ​​​ത​​​യി​​​ലെ നീ​​​റ​​​ന്താ​​​നം ഇ​​​ട​​​വ​​​കാം​​​ഗ​​​മാ​​​യ റ​​​വ.​​​ഡോ. ജോ​​​സ​​​ഫ് കൊ​​​ല്ലം​​​പ​​​റ​​​ന്പി​​​ൽ ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത​​​യു​​​ടെ ഗു​​​ജ​​​റാ​​​ത്ത് സ​​​ബ​​​ർ​​​മ​​​തി മി​​​ഷ​​​ന്‍റെ വി​​​കാ​​​രി ജ​​​ന​​​റാ​​​ളാ​​​യി ശു​​​ശ്രൂ​​​ഷ ചെ​​​യ്തു​​​വ​​​ര​​​വെ​​​യാ​​​ണ് സ​​​ഹാ​​​യ​​​മെ​​​ത്രാ​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. ഗു​​​ജ​​​റാ​​​ത്തി​​​ലെ അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് മു​​​ത​​​ൽ ഡാ​​​മ​​​ൻ, ഡ്യൂ ​​​നാ​​​ഗ​​​ർഹ​​​വേ​​​ലി ദ്വീ​​​പു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​ജ​​​പാ​​​ല​​​ന അ​​​ധി​​​കാ​​​ര​​​പ​​​രി​​​ധി​​​യി​​​ൽ വ​​​രും.

ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ വെ​​​ട്ടി​​​മു​​​ക​​​ൾ ഇ​​​ട​​​വ​​​കാം​​​ഗ​​​മാ​​​ണ് റ​​​വ.​​​ഡോ. തോ​​​മ​​​സ് പാ​​​ടി​​​യ​​​ത്ത്. അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ളാ​​​യി സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ 17 ജി​​​ല്ല​​​ക​​​ളും രാ​​​ജ​​​സ്ഥാ​​​ൻ മു​​​ഴു​​​വ​​​നും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​ജ​​​പാ​​​ല​​​ന അ​​​ധി​​​കാ​​​ര​​​പ​​​രി​​​ധി​​​യി​​​ൽ വ​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.