വ​ട​ക്ക​ഞ്ചേ​രി അ​പ​ക​ടം: മ​ര​ണ​മ​ട​ഞ്ഞ കെ​എ​സ്ആ​ർ​ടി​സി യാ​ത്ര​ക്കാ​ർ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കും
വ​ട​ക്ക​ഞ്ചേ​രി അ​പ​ക​ടം: മ​ര​ണ​മ​ട​ഞ്ഞ കെ​എ​സ്ആ​ർ​ടി​സി യാ​ത്ര​ക്കാ​ർ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കും
Saturday, October 8, 2022 12:41 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​യി​​​ൽ ടൂ​​​റി​​​സ്റ്റ് ബ​​​സ് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സി​​​ൽ ഇ​​​ടി​​​ച്ചു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ മൂ​​​ന്ന് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി യാ​​​ത്ര​​​ക്കാ​​​ർ​​​ക്കു​​​ള്ള ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് തു​​​ക​​​യാ​​​യ 10 ല​​​ക്ഷം രൂ​​​പ വീ​​​തം വേ​​​ഗ​​​ത്തി​​​ൽ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചു.

2014 ലെ ​​​കേ​​​ര​​​ള സ്റ്റേ​​​റ്റ് റോ​​​ഡ് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ആ​​​ക്ട് പ​​​ദ്ധ​​​തി ​​​പ്ര​​​കാ​​​രം യാ​​​ത്ര​​​ക്കാ​​​ർ​​​ക്കു ന​​​ൽ​​​കിവ​​​രു​​​ന്ന അ​​​പ​​​ക​​​ട ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ്ര​​​കാ​​​ര​​​മാ​​​ണ് തു​​​ക ന​​​ൽ​​​കു​​​ന്ന​​​ത്.


ഇ​​​തി​​​ൽനി​​​ന്നും അ​​​ടി​​​യ​​​ന്ത​​​രസ​​​ഹാ​​​യം എ​​​ന്ന നി​​​ല​​​യി​​​ൽ ര​​​ണ്ടുല​​​ക്ഷം രൂ​​​പ തി​​​ങ്ക​​​ളാ​​​ഴ്ചത​​​ന്നെ അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ച രോ​​​ഹി​​​ത് രാ​​​ജി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​ന് കൈ​​​മാ​​​റും.

ബാ​​​ക്കി​​​യു​​​ള്ള എ​​​ട്ടു ല​​​ക്ഷം രൂ​​​പ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന മു​​​റ​​​യ്ക്ക് ല​​​ഭ്യ​​​മാ​​​ക്കും. മ​​​റ്റ് മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ ര​​​ണ്ടുപേ​​​രു​​​ടെ​​​യും മ​​​ര​​​ണാ​​​ന​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന മു​​​റ​​​യ്ക്ക് 10 ല​​​ക്ഷം ന​​​ൽ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.