ടൂറിസ്റ്റ് ബസ് ഡ്രൈ​വ​ർ പിടിയിൽ
ടൂറിസ്റ്റ് ബസ് ഡ്രൈ​വ​ർ പിടിയിൽ
Friday, October 7, 2022 2:11 AM IST
ച​​​വ​​​റ: വ​​​ട​​​ക്ക​​​ഞ്ചേ​​​രി അ​​​പ​​​ക​​​ട​​​ത്തെത്തുട​​​ർ​​​ന്ന് ഒ​​​ളി​​​വി​​​ൽ പോ​​​യ ടൂ​​​റി​​​സ്റ്റ് ബ​​​സ് ഡ്രൈ​​​വ​​​റെ ച​​​വ​​​റ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. എ​​​റ​​​ണാ​​​കു​​​ളം പെ​​​രു​​​ന്പ​​​ട​​​വം പൂ​​​ക്കോ​​​ട്ടി​​​ൽ ജോ​​​ജോ പ​​​ത്രോ​​​സി( 48)നെ​​​യാ​​​ണ് ച​​​വ​​​റ​​​യി​​​ൽ വ​​​ച്ച് പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

അ​​​റ​​​സ്റ്റി​​​ലാ​​​യ ജോ​​​ജോ പ​​​ത്രോ​​​സി​​​നെ വ​​​ട​​​ക്ക​​​ഞ്ചേ​​​രി പോ​​​ലീ​​​സ് എ​​​ത്തി ച​​​വ​​​റ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽനി​​​ന്നും കൊ​​​ണ്ടു​​​പോ​​​യി. മൊ​​​ബൈ​​​ൽ ഫോ​​​ൺ ലൊ​​​ക്കേ​​​ഷ​​​ൻ പി​​​ന്തു​​​ട​​​ർ​​​ന്നാ​​​ണ് പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടി​​​യ​​​തെ​​​ന്നു സൂ​​​ച​​​ന​​​യു​​​ണ്ട്.

ഇ​​​ന്ന​​​ലെ ഉച്ചകഴിഞ്ഞ് 3.45ന് ​​​ദേ​​​ശീ‍​യ​​​പാ​​​ത​​​യി​​​ൽ കൊ​​​ല്ലം ച​​​വ​​​റ ന​​​ല്ലെ​​​ഴു​​​ത്ത് മു​​​ക്കി​​​ൽ​​​വ​​​ച്ചാ​​​ണ് ച​​​വ​​​റ പോ​​​ലീ​​​സ്‌ കാ​​​റി​​​ലെത്തി​​​യ ഇ​​​വ​​​രെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഡ്രൈ​​​വ​​​റെ​​​യും ഒ​​​പ്പമുണ്ടാ​​​യി​​​രു​​​ന്ന മ​​​റ്റു ര​​​ണ്ടു​​​പേ​​​രെ​​​യും ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു.


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്ക് ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ഇ​​​വ​​​ർ പി​​​ടി​​​യി​​​ലാ​​​യ​​​ത്.​​ജോ​​​ജോ പ​​​ത്രോ​​​സി​​​നെ ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ സ​​​ഹാ​​​യി​​​ച്ച എ​​​റ​​​ണാ​​​കു​​​ളം, കോ​​​ട്ട​​​യം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ടി​​​നോ, അ​​​ർ​​​ജു​​​ൻ എ​​​ന്നി​​​വ​​​രെ​​​യും ച​​​വ​​​റ പോ​​​ലീ​​​സ് വ​​​ട​​​ക്ക​​​ഞ്ചേ​​​രി പോ​​​ലീ​​​സി​​​നു കൈ​​​മാ​​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.