സ്കൂളിൽനിന്ന് രാ​ത്രി വിനോദയാ​ത്ര ഒ​ഴി​വാ​ക്ക​ണം: മന്ത്രി വി. ​ശി​വ​ൻ​കു​ട്ടി
സ്കൂളിൽനിന്ന് രാ​ത്രി വിനോദയാ​ത്ര  ഒ​ഴി​വാ​ക്ക​ണം: മന്ത്രി വി. ​ശി​വ​ൻ​കു​ട്ടി
Friday, October 7, 2022 2:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കൂ​​​ളു​​​ക​​​ളി​​​ൽനി​​​ന്ന് വി​​​നോ​​​ദ​​​യാ​​​ത്ര പോ​​​കു​​​ന്പോ​​​ൾ രാ​​​ത്രിയാ​​​ത്ര ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേശം സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ സ്കൂ​​​ളു​​​ക​​​ളും നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് പൊ​​​തുവി​​​ദ്യാ​​​ഭ്യാ​​​സമ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി. രാ​​​ത്രി ഒ​​​ൻ​​​പ​​​തു മു​​​ത​​​ൽ രാ​​​വി​​​ലെ ആ​​​റു വ​​​രെ​​​യാ​​​ണ് യാ​​​ത്ര പാ​​​ടി​​​ല്ലെ​​​ന്ന് നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര വ​​​കു​​​പ്പ് അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി​​​യ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള ടൂ​​​ർ ഓ​​​പ്പ​​​റേ​​​റ്റ​​​ർ​​​മാ​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ൾ മാ​​​ത്ര​​​മേ പ​​​ഠ​​​നയാ​​​ത്ര​​​ക​​​ൾ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വൂ എ​​​ന്നു നേ​​​ര​​​ത്തേത​​​ന്നെ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. എ​​​ല്ലാ യാ​​​ത്ര​​​ക​​​ളു​​​ടെ​​​യും പൂ​​​ർ​​​ണ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ത​​​ല​​​വ​​​ന്മാ​​​ർ​​​ക്കാ​​​ണ്.

പ​​​ഠ​​​ന​​​യാ​​​ത്ര​​​ക​​​ൾ കു​​​ട്ടി​​​ക​​​ളു​​​ടെ പ​​​ഠ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള​​​താ​​​ക​​​ണം. യാ​​​ത്ര​​​യു​​​ടെ സ​​​മ​​​ഗ്ര വി​​​വ​​​ര​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് പ്ര​​​ധാ​​​ന അ​​​ധ്യാ​​​പ​​​ക​​​ന് കൃ​​​ത്യ​​​മാ​​​യ ബോ​​​ധ്യ​​​മു​​​ണ്ടാ​​​വ​​​ണം. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് മു​​​ൻ​​​കൂ​​​ട്ടി അ​​​റി​​​വ് ന​​​ൽ​​​ക​​​ണം.​​


സ​​​ഞ്ച​​​രി​​​ക്കു​​​ന്ന വാ​​​ഹ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പി​​​ന്‍റെ എ​​​ല്ലാ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും മ​​​ന്ത്രി പറഞ്ഞു.ദീ​​ർ​ഘ​​ദൂ​​ര​​യാ​​ത്ര ക​​ഴി​​ഞ്ഞു​​വ​​രു​​ന്ന ഡ്രൈ​​വ​​ർ​​മാ​​ർ ഒ​​രു കാ​​ര​​ണ​​വ​​ശാ​​ലും ഇ​​ട​​വേ​​ള​​യി​​ല്ലാ​​തെ അ​​ടു​​ത്ത യാ​​ത്ര​​യ്ക്കു പു​​റ​​പ്പെ​​ട​​രു​​ത്. സ്പീ​​ഡ് ഗ​​വർണറില്ലാത്ത ഒ​​രു ബ​​സും നി​​ര​​ത്തി​​ലി​​റ​​ങ്ങാ​​ൻ അ​​നു​​വ​​ദി​​ക്ക​​രു​​ത്.

ഡ്രൈ​വ​ർ​മാ​ർ മ​​യ​​ക്കു​​മ​​രു​​ന്നും മ​​ദ്യ​​വും ഉ​​പ​​യോ​​ഗി​​ക്കു​​ന്നി​​ല്ലെ​​ന്ന് ഉ​​റ​​പ്പാ​​ക്ക​​ണം. നി​​ശ്ചി​​ത ച​​ട്ട​​ങ്ങ​​ൾ പാ​​ലി​​ക്കാ​​തെ ഓ​​ടു​​ന്ന ബ​​സു​​ക​​ൾ ക​​ണ്ടെ​​ത്തി ഷെ​​ഡി​​ൽ ക​​യ​​റ്റേ​​ണ്ട​​ത് ഗ​​താ​​ഗ​​ത​​വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​ണ്. യാ​​ത്ര​​ക്കാ​​രും ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.