ശി​​വ​​ശ​​ങ്ക​​റി​​നെ സി​​ബി​​ഐ ചോ​​ദ്യം ചെ​​യ്തു
ശി​​വ​​ശ​​ങ്ക​​റി​​നെ സി​​ബി​​ഐ ചോ​​ദ്യം ചെ​​യ്തു
Friday, October 7, 2022 12:50 AM IST
കൊ​​​​ച്ചി: ലൈ​​​​ഫ് മി​​​​ഷ​​​​ന്‍ കേ​​​​സി​​​​ല്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ മു​​​​ന്‍ പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​ശി​​​​വ​​​​ശ​​​​ങ്ക​​​​റി​​​​നെ സി​​​​ബി​​​​ഐ ചോ​​​​ദ്യം ചെ​​​​യ്തു.

കൊ​​​​ച്ചി​​​​യി​​​​ലെ സി​​​​ബി​​​​ഐ ഓ​​​​ഫീ​​​​സി​​​​ല്‍ രാ​​​​വി​​​​ലെ 10.30 ന് ​​​ആ​​​​രം​​​​ഭി​​​​ച്ച ചോ​​​​ദ്യം ചെ​​​​യ്യ​​​​ല്‍ വൈ​​​​കു​​​​ന്നേ​​​​രം 6.30 വ​​​​രെ നീ​​​​ണ്ടു. ഈ ​​​​കേ​​​​സി​​​​ല്‍ ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ശി​​​​വ​​​​ശ​​​​ങ്ക​​​​റി​​​​നെ സി​​​ബി​​​ഐ ചോ​​​​ദ്യം ചെ​​​​യ്യു​​​​ന്ന​​​​ത്. ചോ​​​​ദ്യം ചെ​​​​യ്യ​​​​ല്‍ ക​​​​ഴി​​​​ഞ്ഞി​​​​റ​​​​ങ്ങി​​​​യ ശി​​​​വ​​​​ശ​​​​ങ്ക​​​​ര്‍ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ട് പ്ര​​​​തി​​​​ക​​​​രി​​​​ക്കാ​​​​ന്‍ ത​​​​യാ​​​​റാ​​​​യി​​​​ല്ല.

ലൈ​​​​ഫ് മി​​​​ഷ​​​​ന്‍ ഭ​​​​വ​​​​ന നി​​​​ര്‍​മാ​​​​ണ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യ വ​​​​ട​​​​ക്കാ​​​​ഞ്ചേ​​​​രി പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​ന്‍ നി​​​​ര്‍​മാ​​​​ണ​​​​ത്തി​​​​ന്‍റെ ക​​​​രാ​​​​റെ​​​​ടു​​​​ത്ത യൂ​​​​ണി​​​​ടാ​​​​ക്കി​​​​ല്‍ നി​​​​ന്ന് ശി​​​​വ​​​​ശ​​​​ങ്ക​​​​ര്‍ ഉ​​​​ള്‍​പ്പെ​​​​ടെ സ്വ​​​​ര്‍​ണ​​​​ക്ക​​​​ട​​​​ത്തു​​​​കേ​​​​സി​​​​ലെ പ്ര​​​​തി​​​​ക​​​​ളും കോ​​​​ണ്‍​സു​​​​ലേ​​​​റ്റ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും കോ​​​​ഴ വാ​​​​ങ്ങി​​​​യെ​​​​ന്നാ​​​​ണ് കേ​​​​സ്.


ശി​​​​വ​​​​ശ​​​​ങ്ക​​​​റി​​​​ന് ഒ​​​​രു കോ​​​​ടി രൂ​​​​പ കൈ​​​​ക്കൂ​​​​ലി ല​​​​ഭി​​​​ച്ച​​​​താ​​​​യി ക​​​​സ്റ്റം​​​​സ് ആ​​​​രോ​​​​പി​​​​ച്ചി​​​​രു​​​​ന്നു. ശി​​​​വ​​​​ശ​​​​ങ്ക​​​​റി​​​​നെ ആ​​​​റാം പ്ര​​​​തി​​​​യാ​​​​ക്കി ക​​​​സ്റ്റം​​​​സ് സാ​​​​മ്പ​​​​ത്തി​​​​ക കു​​​​റ്റ വി​​​​ചാ​​​​ര​​​​ണ കോ​​​​ട​​​​തി​​​​യി​​​​ല്‍ സ​​​​മ​​​​ര്‍​പ്പി​​​​ച്ച കു​​​​റ്റ​​​​പ​​​​ത്ര​​​​ത്തി​​​​ലാ​​​​ണ് ഈ ​​​​ആ​​​​രോ​​​​പ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.