നിഷ്പക്ഷ പത്രപ്രവർത്തനം വലിയ വെല്ലുവിളികൾ നേരിടുന്നു: മന്ത്രി വി.എൻ. വാസവൻ
നിഷ്പക്ഷ പത്രപ്രവർത്തനം വലിയ വെല്ലുവിളികൾ നേരിടുന്നു: മന്ത്രി വി.എൻ. വാസവൻ
Thursday, October 6, 2022 1:21 AM IST
കോ​ട്ട​യം: പെ​ൻ​ഷ​ൻ പ​ദ്ധ​തി ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പ​മാ​ണെ​ന്നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ വി​സ്മ​രി​ച്ച് ഒ​രു സ​ർ​ക്കാ​രി​നും മു​ന്നോ​ട്ടു പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ.

ദീ​പി​ക ജേ​ർ​ണ​ലി​സ്റ്റ് യൂ​ണി​യ​ൻ സം​സ്ഥാ​ന​സ​മ്മേ​ള​നം കോ​ടി​മ​ത ല​യ​ണ്‍സ് ക്ല​ബ് ലേ​ക്ക് സി​റ്റി ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. പ​ത്ര​മേ​ഖ​ല ഇ​ന്നു വ​ലി​യ പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ​യാ​ണു ക​ട​ന്നു പോ​കു​ന്ന​ത്. സ്വ​ത​ന്ത്ര​വും നി​ഷ്പ​ക്ഷ​വു​മാ​യ പ​ത്ര​പ്ര​വ​ർ​ത്ത​നം ഒ​ട്ടേ​റെ വെ​ല്ലു​വി​ളി​ക​ൾ ഇ​ന്നു നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു. ഡി​ജി​റ്റ​ൽ, സോ​ഷ്യ​ൽ മീ​ഡി​യ ത​രം​ഗ​ത്തി​ലും പ്രി​ന്‍റ് മീ​ഡി​യ​യി​ലാ​ണ് ജ​ന​ങ്ങ​ൾ​ക്കു വി​ശ്വാ​സ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ദീ​പി​ക ചീ​ഫ് ന്യൂ​സ് എ​ഡി​റ്റ​ർ സി.​കെ. കു​ര്യാ​ച്ച​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഗ​വ​ൺ​മെ​ന്‍റ് ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യും മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു. രാ​ഷ്‌ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് മ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ, ചീ​ഫ് എ​ഡി​റ്റ​ർ റ​വ.​ഡോ. ജോ​ർ​ജ് കു​ടി​ലി​ൽ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.


തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ, മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. റോ​യി വാ​രി​കാ​ട്ട്, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി വി.​ബി. ബി​നു, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലി​ജി​ൻ ലാ​ൽ, പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് സീ​മ മോ​ഹ​ൻ​ലാ​ൽ, കോ​ട്ട​യം പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ൻ, സെ​ക്ര​ട്ട​റി റോ​ബി​ൻ തോ​മ​സ് പ​ണി​ക്ക​ർ, ജോ​ണ്‍സ​ണ്‍ വേ​ങ്ങ​ത്ത​ടം, അ​നീ​ഷ് ആ​ല​ക്കോ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.