തെ​രു​വു​നാ​യ്ക്ക​ളു​ടെ വി​ള​യാ​ട്ടം: മൂ​ന്നു​പേ​ർ​ക്കു ക​ടി​യേറ്റു
തെ​രു​വു​നാ​യ്ക്ക​ളു​ടെ വി​ള​യാ​ട്ടം: മൂ​ന്നു​പേ​ർ​ക്കു ക​ടി​യേറ്റു
Thursday, October 6, 2022 12:32 AM IST
ക​രി​മ​ണ്ണൂ​ർ: ടൗ​ണി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ വി​ള​യാ​ട്ടം. മൂ​ന്നു​പേ​ർ​ക്ക് ക​ടി​യേ​റ്റു. ടൗ​ണി​ൽ പെ​ട്ടി​ക്ക​ട ന​ട​ത്തു​ന്ന ദാ​മോ​ദ​ര​ൻ, അ​സി, ഒ​രു സ്ത്രീ ​എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

കി​ളി​യ​റ ഭാ​ഗ​ത്തു​നി​ന്നു ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ ര​ണ്ടു​പേ​രെ ഓ​ടി​ച്ചി​ട്ട് ക​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​വ​ർ സ​മീ​പ​ത്തെ വീ​ട്ടി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ടാ​ണ് ടൗ​ണി​ലെ​ത്തി​യ നാ​യ ആ​ളു​ക​ളെ ക​ടി​ച്ച​ത്. ​നാ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ​യു​ണ്ടോ​യെ​ന്ന ആ​ശ​ങ്ക ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പേ​വി​ഷ​ബാ​ധ​യു​ണ്ടെ​ങ്കി​ൽ ഇ​തു ടൗ​ണി​ലെ മ​റ്റ് നാ​യ്ക്ക​ൾ​ക്കും പി​ടി​പെ​ടാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്.

സ​മീ​പ​നാ​ളി​ൽ ടൗ​ണി​ൽ കൂ​ട്ടം​കൂ​ടി ന​ട​ക്കു​ന്ന നാ​യ്ക്ക​ൾ നാ​ട്ടു​കാ​ർ​ക്കും വ്യാ​പാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കും ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്. പ്ര​ഭാ​തസ​വാ​രി​ക്കെ​ത്തു​ന്ന​വ​രെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നാ​ൽ പ​ല​രും ഭ​യ​ത്തോ​ടെ​യാ​ണ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്. ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും നാ​യ്ക്ക​ൾ ഭീ​ഷ​ണി​യാ​ണ്.


ടൗ​ണി​ൽ ആ​ളു​ക​ളെ ആ​ക്ര​മി​ച്ച നാ​യ​യെ പി​ടി​കൂ​ടാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​ട്ടു​ണ്ട്. നാ​യ​യെ പി​ടി​കൂ​ടാ​ൻ വാ​ഗ​മ​ണ്ണി​ൽ ന​ട​ത്തി​യ പ​രി​ശീ​ല​ന​പ​രി​പാ​ടി​യി​ൽ പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് ഒ​രാ​ളെ അ​യ​ച്ചി​രു​ന്നു​വെ​ങ്കി​ലും നാ​യ​യെ പി​ടി​കൂ​ടു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ ന​ൽ​കി​യി​ട്ടി​ല്ല.

പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രു​ടെ മെ​ല്ല​പ്പോ​ക്ക് ന​യ​ത്തി​ൽ വ്യാ​പ​ക ​പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​ല​ഞ്ഞു​തി​രി​യു​ന്ന നാ​യ്ക്ക​ളെ പി​ടി​കൂ​ടി ഷെ​ൽ​ട്ട​റു​ക​ളി​ലേ​ക്ക് മാ​റ്റാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.