മം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സി​നു നേ​രേ ക​ല്ലേ​റ്
Thursday, October 6, 2022 12:32 AM IST
തൃ​​​ക്ക​​​രി​​​പ്പൂ​​​ർ: വീ​​​ണ്ടും ട്രെ​​​യി​​​നി​​​നു​​​നേ​​​രേ ക​​​ല്ലേ​​​റ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​മം​​​ഗ​​​ളൂ​​​രു എ​​​ക്സ്പ്ര​​​സി​​​നു നേ​​​രേ പി​​​ലി​​​ക്കോ​​​ട് മേ​​​ൽ​​​പാ​​​ല​​​ത്തി​​​നു സ​​​മീ​​​പ​​​മാ​​​ണു ക​​​ല്ലേ​​​റു​​​ണ്ടാ​​​യ​​​ത്. ചൊ​​​വ്വാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം നാ​​​ലോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. നാ​​​ലാ​​​മ​​​ത്തെ റി​​​സ​​​ർ​​​വേ​​​ഷ​​​ൻ കോ​​​ച്ചി​​​ലാ​​​ണു ക​​​ല്ലു​​​ക​​​ൾ പ​​​തി​​​ച്ച​​​ത്.

യാ​​​ത്ര​​​ക്കാ​​​ർ ട്രെ​​​യി​​​ൻ ടി​​​ക്ക​​​റ്റ് എ​​​ക്സാ​​​മി​​​ന​​​റോ​​​ടു പ​​​രാ​​​തി​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ഒ​​​രാ​​​ൾ ട്രെ​​​യി​​​നി​​​നു​​​നേ​​​രേ ക​​​ല്ലെ​​​റി​​​യു​​​ന്ന​​​തു ക​​​ണ്ടു​​​വെ​​​ന്നു യാ​​​ത്ര​​​ക്കാ​​​ർ പ​​​റ​​​ഞ്ഞു. റെ​​​യി​​​ൽ​​​വേ പ്രൊ​​​ട്ട​​​ക്‌​​​ഷ​​​ൻ ഫോ​​​ഴ്സ് ചെ​​​റു​​​വ​​​ത്തൂ​​​രി​​​നും ച​​​ന്തേ​​​ര​​​യ്ക്കു​​​മി​​​ട​​​യി​​​ലു​​​ള്ള ഭാ​​​ഗ​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി.


പി​​​ലി​​​ക്കോ​​​ട് മേ​​​ൽ​​​പാ​​​ല​​​ത്തി​​​ന​​​ടു​​​ത്തു​​​ള്ള അ​​​ക്കേ​​​ഷ്യ മ​​​ര​​​ക്കൂ​​​ട്ട​​​ത്തി​​​ൽ മ​​​ദ്യ​​​പ​​​രും സാ​​​മൂ​​​ഹ്യ​​​വി​​​രു​​​ദ്ധ​​​രും ത​​​മ്പ​​​ടി​​​ക്കു​​​ന്ന​​​താ​​​യി നേ​​​ര​​​ത്തേ പോ​​​ലീ​​​സി​​​ലും ആ​​​ർ​​​പി​​​എ​​​ഫി​​​ലും നാ​​​ട്ടു​​​കാ​​​ർ പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

ചെ​​​റു​​​വ​​​ത്തൂ​​​രി​​​നും പ​​​യ്യ​​​ന്നൂ​​​രി​​​നു​​​മി​​​ട​​​യി​​​ൽ തൃ​​​ക്ക​​​രി​​​പ്പൂ​​​ർ ഒ​​​ള​​​വ​​​റ​​​യി​​​ലും ച​​​ന്തേ​​​ര​​​യി​​​ലും ഉ​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി ത​​​വ​​​ണ ട്രെ​​​യി​​​നി​​​ന് ക​​​ല്ലെ​​​റി​​​യു​​​ക​​​യും പാ​​​ള​​​ത്തി​​​ൽ ക​​​ല്ലു വ​​​യ്ക്കു​​​ക​​​യും ചെ​​​യ്ത സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ന്നു​​​വ​​​രു​​​ന്ന​​​തി​​​നി​​​ടെ​​യാ​​ണു വീ​​​ണ്ടും ക​​​ല്ലേ​​​റു​​​ണ്ടാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.