കോ​ടി​യേ​രി​ക്കെ​തി​രേ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പോ​സ്റ്റ്‌ ; യു​വാ​വ് അ​റ​സ്റ്റി​ൽ
Tuesday, October 4, 2022 1:26 AM IST
പ​​​ത്ത​​​നാ​​​പു​​​രം: അ​​​ന്ത​​​രി​​​ച്ച മു​​​ൻ ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി​​​യും, സി ​​​പി​​​എം മു​​​ൻ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യി​​​രു​​​ന്ന കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​നെ​​​തി​​​രേ ന​​​വ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ അ​​​പ​​​കീ​​​ർ​​​ത്തി​​​ക​​​ര​​​മാ​​​യ പോ​​​സ്റ്റ്‌ പ്ര​​​ച​​​രി​​​പ്പി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ എ​​​സ്എ​​​ഫ്സി​​​കെ ജീ​​​വ​​​ന​​​ക്കാ​​​ര​​​നെ പ​​​ത്ത​​​നാ​​​പു​​​രം പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ്‌ ചെ​​​യ്തു.

സ്റ്റേ​​​റ്റ് ഫാ​​​മിം​​​ഗ് കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ന്‍റെ മു​​​ള്ളു​​​മ​​​ല എ​​​സ്റ്റേ​​​റ്റി​​​ലെ ഡ്രൈ​​​വ​​​ർ കാ​​​യം​​​കു​​​ളം ചെ​​​മ്പ​​​ക​​​ശേ​​​രി സ്വ​​​ദേ​​​ശി വി​​​ഷ്ണു ജി. ​​​കു​​​മാ​​​റാ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്.

ഡി​​​വൈ​​​എ​​​ഫ്ഐ നേ​​​താ​​​വ് വി​​​ഷ്ണു​​​വി​​​ന്‍റെ പ​​​രാ​​​തി​​​യെ തു​​​ട​​​ർ​​​ന്നാ​​​ണ് അ​​​റ​​​സ്റ്റ്. ആ​​​ർ​​​എ​​​സ്എ​​​സ് നേ​​​താ​​​വി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ൽ കോ​​​ടി​​​യേ​​​രി​​​ക്ക് നേ​​​രി​​​ട്ട് ബ​​​ന്ധ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ന്നും കൊ​​​ല്ല​​​പ്പെ​​​ട്ട ആ​​​ർ​​​എ​​​സ്എ​​​സ് നേ​​​താ​​​വി​​​ന്‍റെ 37-ാം ഓ​​​ർ​​​മ​​​ദി​​​ന​​​ത്തി​​​ൽ കോ​​​ടി​​​യേ​​​രി മ​​​ര​​​ണ​​​പ്പെ​​​ട്ടെ​​​ന്നു​​​മാ​​​ണ് പോ​​​സ്റ്റി​​​ട്ട​​​ത്.


പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ എ​​​സ്എ​​​ഫ്സി​​​കെ​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യ ഇ​​​യാ​​​ൾ സം​​​ഘ​​​പ​​​രി​​​വാ​​​ർ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​ണെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. അ​​​റ​​​സ്റ്റി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഇ​​​യാ​​​ളെ സ​​​ർ​​​വീ​​​സി​​​ൽ നി​​​ന്ന് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യു​​​മെ​​​ന്നും സൂ​​​ച​​​ന​​​ക​​​ളു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.