വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്:യുവതി റിമാൻഡിൽ
Monday, October 3, 2022 2:06 AM IST
പ​​റ​​വൂ​​ർ: വി​​ദേ​​ശ​​ത്ത് ജോ​​ലി വാ​​ഗ്ദാ​​നം ചെ​​യ്ത് ല​​ക്ഷ​​ങ്ങ​​ൾ ത​​ട്ടി​​യ കേ​​സി​​ൽ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത യു​​വ​​തി​​യെ റി​​മാ​​ൻ​​ഡ് ചെ​​യ്തു. ചി​​റ്റൂ​​ർ പ​​ച്ചാ​​ളം അ​​മ്പാ​​ട്ട് വീ​​ട്ടി​​ൽ ഹി​​ൽ​​ഡ സാ​​ന്ദ്ര ദു​​റ(30)​​മി​​നെ​​യാ​​ണ് പ​​റ​​വൂ​​ർ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

കാ​​ന​​ഡ​​യി​​ൽ സ്റ്റോ​​ർ കീ​​പ്പ​​ർ വീ​​സ ശ​​രി​​യാ​​ക്കി​​ത്ത​​രാ​​മെ​​ന്ന് പ​​റ​​ഞ്ഞ് ആ​​ല​​പ്പു​​ഴ സ്വ​​ദേ​​ശി അ​​നൂ​​പ് എ​​ന്ന​​യാ​​ളി​​ൽ​​നി​​ന്ന് ര​​ണ്ടു ല​​ക്ഷം രൂ​​പ​​യാ​​ണ് ഇ​​വ​​ർ പ​​റ​​വൂ​​രി​​ൽ വ​​ച്ച് വാ​​ങ്ങി​​യെ​​ന്നാ​​ണ് പ​​രാ​​തി. എ​​ട്ട് ല​​ക്ഷം രൂ​​പ​​യാ​​ണു വീ​​സ​​യ്ക്ക് പ​​റ​​ഞ്ഞു​​റ​​പ്പി​​ച്ചി​​രു​​ന്ന​​ത്. മൂ​​ന്നു മാ​​സ​​ത്തി​​ന​​കം വീ​​സ ശ​​രി​​യാ​​ക്കി ന​​ൽ​​കാ​​മെ​​ന്നാ​​ണു വാ​​ഗ്ദാ​​നം ചെ​​യ്ത​​ത്. സ​​മ​​യം ക​​ഴി​​ഞ്ഞി​​ട്ടും വി​​സ ന​​ൽ​​കാ​​ത്ത​​തി​​നെ തു​​ട​​ർ​​ന്ന് അ​​നൂ​​പ് പ​​റ​​വൂ​​ർ പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ പ​​രാ​​തി ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.