പ്രൈമറി ഹെഡ്മാസ്റ്റർമാരുടെ നിരാഹാര സത്യഗ്രഹം നാളെ
Sunday, October 2, 2022 1:09 AM IST
തിരുവനന്തപുരം: കേരള ഗവണ്മെന്റ് പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നാളെ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സത്യഗ്രഹം നടത്തും.
രാവിലെ 10.30ന് കെ. മുരളീധരൻ എംപി ഉദ്ഘാടനം നിർവഹിക്കും. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ കേസ് നടക്കുന്നതിനാൽ 2021-നുശേഷം നിയമിതരായ ഹെഡ്മാസ്റ്റർമാരുടെ ശന്പള സ്കെയിൽ തടഞ്ഞുവച്ചിരിക്കുകയാണ്.
കഴിഞ്ഞവർഷം വിരമിച്ചവർക്ക് ഉൾപ്പെടെ അർഹമായ ശന്പള സ്കെയിൽ അനുവദിക്കുക, ഉച്ചഭക്ഷണ വിഹിതം വർധിപ്പിക്കുക, ഉച്ചഭക്ഷണ പദ്ധതി മറ്റ് ഏജൻസികളെ ഏല്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിരാഹാര സമരം നടത്തുന്നത്.