പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സ് എ​ന്‍​ഐ​എ കണ്ടുകെട്ടി
പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സ് എ​ന്‍​ഐ​എ കണ്ടുകെട്ടി
Saturday, October 1, 2022 1:13 AM IST
കോ​​​ഴി​​​ക്കോ​​​ട്: നി​​​രോ​​​ധി​​​ക്ക​​​പ്പെ​​​ട്ട പോ​​​പ്പു​​​ല​​​ര്‍ ഫ്ര​​​ണ്ടി​​​ന്‍റെ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സാ​​​യ കോ​​​ഴി​​​ക്കോ​​​ട് മീ​​​ഞ്ച​​​ന്ത​​​യി​​​ലെ യൂ​​​ണി​​​റ്റി ഹൗ​​​സ് എ​​​ന്‍​ഐ​​​എ ക​​ണ്ടു​​കെ​​ട്ടി.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കാ​​​ണ് അ​​​ഞ്ചം​​​ഗ എ​​​ന്‍​ഐ​​​എ സം​​​ഘ​​​മെ​​​ത്തി ഓ​​​ഫീ​​​സ് അ​​​റ്റാ​​​ച്ച് ചെ​​​യ്തു​​​ നോ​​​ട്ടീ​​​സ് പ​​​തി​​​ച്ച​​​ത്. ച​​​ക്കുംക​​​ട​​​വി​​​ലെ കാ​​​മ്പ​​​സ് ഫ്ര​​​ണ്ടി​​​ന്‍റെ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സ് കേ​​ര​​ള പോ​​ലീ​​സും അ​​​റ്റാ​​​ച്ച് ചെ​​​യ്തു.

ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടു​​​മ​​​ണി​​​യോ​​​ടെ​​​യാ​​​ണ് എ​​​ന്‍​ഐ​​​എ സം​​​ഘം യൂ​​​ണി​​​റ്റി ഹൗ​​​സി​​​ല്‍ എ​​​ത്തി​​​യ​​​ത്. ഫ​​​റോ​​​ക്ക് അ​​​സി.​​​ ക​​​മ്മീ​​ഷ​​​ണ​​​ര്‍ എ.​​​എം.​​​ സി​​​ദ്ദി​​​ഖ്, പ​​​ന്നി​​​യ​​​ങ്ക​​​ര ഇ​​​ന്‍​സ്‌​​​പെ​​​ക്ട​​​ര്‍ കെ. ​​​ശം​​​ഭുനാ​​​ഥ് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ വ​​​ലി​​​യ പോ​​​ലീ​​​സ് സ​​​ന്നാ​​​ഹത്തെ സ്ഥ​​​ല​​​ത്ത് വി​​​ന്യ​​​സി​​​ച്ചി​​​രു​​​ന്നു. കോ​​​ഴി​​​ക്കോ​​​ട് ത​​​ഹ​​​സി​​​ല്‍​ദാ​​​ര്‍ പ്രേം​​​ലാ​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ റ​​​വ​​​ന്യു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ഓ​​​ഫീ​​​സ് അ​​​റ്റാ​​​ച്ച് ചെ​​​യ്യു​​​ന്ന​​​തി​​​ന് എ​​​ത്തി​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു ദി​​​വ​​​സ​​​മാ​​​യി ഓ​​​ഫീ​​​സ് അ​​​റ്റാ​​​ച്ച് ചെ​​​യ്യു​​​ന്ന​​​തു പ​​​ക​​​ര്‍​ത്താ​​​ന്‍ വ​​​ലി​​​യ മാ​​​ധ്യ​​​മ​​സം​​​ഘം ഇ​​​വി​​​ടെ ത​​​മ്പ​​​ടി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.

റൂ​​​റ​​​ല്‍ ജി​​​ല്ല​​​യി​​​ല്‍ വ​​​ട​​​ക​​​ര, ത​​​ണ്ണീ​​​ര്‍പ്പന്ത​​​ല്‍, നാ​​​ദാ​​​പു​​​രം, കു​​​റ്റ്യാ​​​ടി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ പി​​​എ​​​ഫ്‌​​​ഐ​​​യു​​​ടെ ചാ​​​രി​​​റ്റ​​​ബി​​​ള്‍ ട്ര​​​സ്റ്റു​​​ക​​​ളി​​​ലും നോ​​​ട്ടീ​​​സ് പ​​​തി​​​ച്ചി​​​ട്ടു​​​ണ്ട്. വാ​​​സ് ട്ര​​​സ്റ്റ് എ​​​ന്ന പേ​​​രി​​​ല്‍ വ​​​ട​​​ക​​​ര താ​​​ഴെ അ​​​ങ്ങാ​​​ടി​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ഓ​​​ഫീ​​​സി​​​ല്‍ വ​​​ട​​​ക​​​ര ഇ​​​ന്‍​സ്പെ​​​ക്ട​​​ര്‍ പി.​​​എം. ​മ​​​നോ​​​ജും സം​​​ഘ​​​വും പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി നോ​​​ട്ടീ​​​സ് പ​​​തി​​​ച്ചു. നാ​​​ദാ​​​പു​​​ര​​​ത്തെ പോ​​​പ്പു​​​ല​​​ര്‍ ഫ്ര​​​ണ്ട് ഓ​​​ഫീ​​​സാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന പ്ര​​​തീ​​​ക്ഷ ചാ​​​രി​​​റ്റ​​​ബി​​​ള്‍ ട്ര​​​സ്റ്റി​​​ന്‍റെ ഓ​​​ഫീ​​​സി​​​ല്‍ നാ​​​ദാ​​​പു​​​രം ഡി​​​വൈ​​​എ​​​സ്പി വി.​​​വി. ​ല​​​തീ​​​ഷ് എ​​​ത്തി നോ​​​ട്ടീസ് പ​​​തി​​​ച്ചു. കെ​​​ട്ടി​​​ട​​​ത്തി​​​ല്‍ പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്തു.

ത​​​ണ്ണീ​​​ര്‍പ്പ​​​ന്ത​​​ലി​​​ലെ ക​​​രു​​​ണ ഫൗ​​​ണ്ടേ​​​ഷ​​​ന്‍ ചാ​​​രി​​​റ്റ​​​ബി​​​ള്‍ ട്ര​​​സ്റ്റ് ഓ​​​ഫീ​​​സി​​​ലും പോ​​​ലീ​​​സ് നോ​​​ട്ടീ​​​സ് പ​​​തി​​​ച്ചു. നാ​​​ദാ​​​പു​​​രം സി​​​ഐ ഇ.​​​വി. ​ഫാ​​​യി​​​സ് അ​​​ലി​​​യും സം​​​ഘ​​​വു​​​മാ​​​ണ് ഇ​​​വി​​​ടെ നോ​​​ട്ടീ​​​സ് പ​​​തി​​​ച്ച​​​ത്. കു​​​റ്റ്യാ​​​ടി-​​​തൊ​​​ട്ടി​​​ല്‍പ്പാ​​​ലം റോ​​​ഡി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന സൗ​​​ഹൃ​​​ദ ചാ​​​രി​​​റ്റ​​​ബി​​​ള്‍ ട്ര​​​സ്റ്റ് കെ​​​ട്ടി​​​ട​​​ത്തി​​​ലും നോ​​​ട്ടീ​​​സ് പ​​​തി​​​ച്ചി​​​ട്ടു​​​ണ്ട്. കെ​​​ട്ടി​​​ട​​​ങ്ങ​​​ള്‍​ക്കു പോ​​​ലീ​​​സ് കാ​​​വ​​​ല്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.