ദീപികയുടേത് സത്യത്തിലുറച്ച മാധ്യമ ശൈലി: മാര്‍ ജോസഫ് പെരുന്തോട്ടം
ദീപികയുടേത് സത്യത്തിലുറച്ച മാധ്യമ ശൈലി: മാര്‍ ജോസഫ് പെരുന്തോട്ടം
Thursday, September 29, 2022 1:19 AM IST
ച​ങ്ങ​നാ​ശേ​രി: സ​ത്യ​ത്തി​ലും നീ​തി​ബോ​ധ​ത്തി​ലും ധാ​ര്‍മി​ക​ത​യി​ലും അ​ടി​യു​റ​ച്ച മാ​ധ്യ​മ​ശൈ​ലി​യാ​ണ് ദീ​പി​ക​യു​ടേ​തേ​ന്ന് ച​ങ്ങ​നാ​ശേ​രി ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം.

കേ​ര​ള സ​ഭാ​ന​വീ​ക​ര​ണം, തോ​മാ​ശ്ലീ​ഹാ വ​ര്‍ഷാ​ച​ര​ണം എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പാ​രി​ഷ്ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മ​യും ദീ​പി​ക ഫ്ര​ണ്ട്‌​സ് ക്ല​ബ് നേ​തൃ​ക​ണ്‍വ​ന്‍ഷ​നും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ആ​ര്‍ച്ച്ബി​ഷ​പ്. ജ​ന്മം​കൊ​ണ്ട​നാ​ള്‍ മു​ത​ല്‍ ഇ​ന്നോ​ളം സ​ഭ​യോ​ടൊ​പ്പം സ​ഞ്ച​രി​ച്ച ശ​ബ്ദ​മാ​ണ് ദീ​പി​ക​യു​ടേ​തെ​ന്നും ആ​ര്‍ച്ച്ബി​ഷ​പ് കൂ​ട്ടി​ച്ചേ​ര്‍ത്തു.

ഫാ​മി​ലി നൂ​റു​മേ​നി വ​ച​ന മ​ന​പ്പാ​ട​മ​ത്സ​രം, ഒ​ക്ടോ​ബ​ര്‍, ന​വം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ ഇ​ട​വ​ക കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തു​ന്ന ദീ​പി​ക തീ​വ്ര​പ്ര​ചാ​ര​ണ യ​ജ്ഞം എ​ന്നി​വ​യു​ടെ അ​തി​രു​പ​താ​ത​ല ഉ​ദ്ഘാ​ട​ന​വും ആ​ര്‍ച്ച്ബി​ഷ​പ് നി​ര്‍വ​ഹി​ച്ചു.

അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ മു​ഖ്യ​സ​ന്ദേ​ശം ന​ല്‍കി. രാ​ഷ്‌ട്ര ​ദീ​പി​ക ലിമിറ്റഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു ച​ന്ദ്ര​ന്‍കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദീ​പി​ക സ​ര്‍ക്കു​ലേ​ഷ​ന്‍ ജ​ന​റ​ല്‍ മാ​നേ​ജ​രും ഡി​എ​ഫ്‌​സി സം​സ്ഥാ​ന ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റു​മാ​യ ഫാ.​ ജി​നോ പു​ന്ന​മ​റ്റ​ത്തി​ല്‍, ഡി​ജി​റ്റ​ല്‍ ദീ​പി​ക ചീ​ഫ് ന്യൂ​സ് കോ​-ഓർഡി​നേ​റ്റ​ര്‍ ഫാ. ​നോ​ബി​ള്‍ പാ​റ​ക്ക​ല്‍ എ​ന്നി​വ​ര്‍ ആ​നു​കാ​ലി​ക വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് ക്ലാ​സു​ക​ള്‍ ന​യി​ച്ചു.


അ​തി​രൂ​പ​താ വി​കാ​രി​ ജ​ന​റാ​ള്‍ മോ​ണ്‍.​ ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍, കു​ടും​ബ കൂ​ട്ടാ​യ്മ-​ഡി​എ​ഫ്‌​സി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ര്‍ജ് മാ​ന്തു​രു​ത്തി​ല്‍, ഡി​എ​ഫ്‌​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​ണ്ണി പു​ളി​ങ്കാ​ല, അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ആ​ന്‍റണി മ​ല​യി​ല്‍, കു​ടും​ബ കൂ​ട്ടാ​യ്മ അ​തി​രൂ​പ​ത ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ ജോ​സ​ഫ് ആ​ന്‍റണി പ​വ്വ​ത്തി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കു​ട​മാ​ളൂ​ര്‍ മേ​ജ​ര്‍ ആ​ര്‍ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ തീ​ര്‍ഥാ​ട​ന​കേ​ന്ദ്രം ആ​ര്‍ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. മാ​ണി പു​തി​യി​ടം സ​മാ​പ​ന സ​ന്ദേ​ശം ന​ല്‍കി.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ തെ​ക്ക​ന്‍ മേ​ഖ​ല ഒ​ഴി​കെ​യു​ള്ള 15 ഫൊ​റോ​ന​ക​ളി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ല്‍നി​ന്നു​മു​ള്ള ഡി​എ​ഫ്‌​സി പു​രു​ഷ, വ​നി​ത പ്ര​സി​ഡ​ന്‍റു​മാ​ര്‍, കു​ടും​ബ കൂ​ട്ടാ​യ്മ ആ​നി​മേ​റ്റ​ര്‍, കു​ടും​ബ കൂ​ട്ടാ​യ്മ ജ​ന​ല്‍ ക​ണ്‍വീ​ന​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ട​ക്കം ഓ​രോ ഇ​ട​വ​ക​യില്‍നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ള്‍ ക​ണ്‍വ​ന്‍ഷ​നി​ല്‍ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.