ബെന്നി വാഴപ്പിള്ളി രാഷ്‌ട്ര ദീപിക ലിമിറ്റഡ് ഡയറക്ടർ ബോർഡ് അംഗമായി ചുമതലയേറ്റു
ബെന്നി വാഴപ്പിള്ളി രാഷ്‌ട്ര ദീപിക ലിമിറ്റഡ് ഡയറക്ടർ ബോർഡ് അംഗമായി ചുമതലയേറ്റു
Wednesday, September 28, 2022 1:48 AM IST
കോ​​​ട്ട​​​യം: ബെ​​​ന്നി വാ​​​ഴ​​​പ്പി​​​ള്ളി രാ​​​ഷ്‌​​​ട്ര ദീ​​​പി​​​ക ലി​​​മി​​​റ്റ​​​ഡ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ബോ​​​ർ​​​ഡ് അം​​​ഗ​​​മാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റു.

ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലെ പൈ​​​സ​​​ക്ക​​​രി സ്വ​​​ദേ​​​ശി​​​യാ​​​യ മാ​​​ത‍്യു ജോ​​​സ​​​ഫ് (ബെ​​​ന്നി) വാ​​​ഴ​​​പ്പി​​​ള്ളി ര​​​ണ്ട​​​ര പ​​​തി​​​റ്റാ​​​ണ്ടാ​​​യി ഇ​​​ന്തോ​​​നേ​​​ഷ‍്യ​​​യി​​​ൽ ക​​​ൽ​​​ക്ക​​​രി മൈ​​​നിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ലെ സം​​​രം​​​ഭ​​​ക​​​നാ​​​ണ്. ബെ​​​ൻ​​​ഖു​​​ളു പ്രോ​​​വി​​​ൻ​​​സി​​​ന്‍റെ മൈ​​​നിം​​​ഗ് ക​​​മ്പ​​​നി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന മൈ​​​നേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ പ്ര​​​സി​​​ഡ​​​ന്‍റാ​​​യ ബെ​​​ന്നി ഈ ​​​പ​​​ദ​​​വി വ​​​ഹി​​​ക്കു​​​ന്ന ആ​​​ദ‍്യ വി​​​ദേ​​​ശി​​​യു​​​മാ​​​ണ്.


ഇ​​​ന്തോ​​​നേ​​​ഷ‍്യ​​​യി​​​ലെ മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ മി​​​ക​​​ച്ച സം​​​ഘാ​​​ട​​​ക​​​നും സാ​​​മൂ​​​ഹ‍്യ, ജീ​​​വ​​​കാ​​​രു​​​ണ‍്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​യ ഇ​​​ദ്ദേ​​​ഹം ലോ​​​ക കേ​​​ര​​​ള സ​​​ഭ​​​യി​​​ലെ ഇ​​​ന്തോ​​​നേ​​​ഷ‍്യ​​​ൻ പ്ര​​​തി​​​നി​​​ധി​​​യു​​​മാ​​​ണ്. മ​​​ഞ്ജു മാ​​​ത‍്യു​​​വാ​​​ണ് ഭാ​​​ര‍്യ. ജ​​​ക്കാ​​​ർ​​​ത്ത​​​യി​​​ലെ ജേ​​​ർ​​​ണ​​​ലി​​​സം വി​​​ദ‍്യാ​​​ർ​​​ഥി ക്രി​​​സ്റ്റി​​​യും പ​​​ത്താം ക്ലാ​​​സ് വി​​​ദ‍്യാ​​​ർ​​​ഥി​​​നി കാ​​​ത​​​റി​​​നു​​​മാ​​​ണ് മ​​​ക്ക​​​ൾ.

ദീ​​പി​​ക കേ​​ന്ദ്ര ഓ​​ഫീ​​സി​​ലെ​​ത്തി​​യ ബെ​​ന്നി വാ​​ഴ​​പ്പി​​ള്ളി​​യെ ജീ​​വ​​ന​​ക്കാ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സ്വീ​​ക​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.