രാഹുലുമായി സംസാരിച്ചു; മ​ത്സ​രി​ക്കുമെന്ന് ശ​ശി ത​രൂ​ർ
രാഹുലുമായി സംസാരിച്ചു; മ​ത്സ​രി​ക്കുമെന്ന് ശ​ശി ത​രൂ​ർ
Tuesday, September 27, 2022 1:14 AM IST
ഷൊ​​​ർ​​​ണൂ​​​ർ: കോ​​​ണ്‍​ഗ്ര​​​സ് ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​സ്ഥാ​​​ന​​​ത്തേ​​​ക്കു മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്നു ശ​​​ശി ത​​​രൂ​​​ർ എം​​​പി. അ​​​ധ്യ​​​ക്ഷസ്ഥാ​​​ന​​​ത്തേ​​​ക്കു മ​​​ത്സ​​​രി​​​ക്കാ​​​ൻ ത​​​നി​​​ക്ക് പി​​​ന്തു​​​ണ​​​യു​​​ണ്ടെ​​​ന്നും വെ​​​ള്ളി​​​യാ​​​ഴ്ച നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കു​​​മെ​​​ന്നും ത​​​രൂ​​​ർ അ​​​റി​​​യി​​​ച്ചു. പ​​​ട്ടാ​​​ന്പി​​​യി​​​ൽ മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

മ​​​ത്സ​​​രി​​​ക്കു​​​ന്ന കാ​​​ര്യം രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​മാ​​​യി ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ച്ചി​​​രു​​​ന്നു. അ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് താ​​​ൻ പ​​​ട്ടാ​​​ന്പി​​​യി​​​ൽ വ​​​ന്ന​​തെ​​​ന്നു ശ​​​ശി ത​​​രൂ​​​ർ പ​​​റ​​​ഞ്ഞു. എ​​​നി​​​ക്ക് ഗാ​​​ന്ധി​​​കു​​​ടും​​​ബ​​​ത്തി​​​ന്‍റെ പി​​​ന്തു​​​ണ​​​യു​​​ണ്ട്. രാ​​​ജ്യ​​​ത്ത് ഭൂ​​​രി​​​ഭാ​​​ഗം പേ​​​രും എ​​​ന്നെ പി​​​ന്തു​​​ണ​​​യ്ക്കും. കേ​​​ര​​​ള​​​ത്തി​​​ലെ പ​​​ല​​​രു​​​ടെ​​​യും പി​​​ന്തു​​​ണയുണ്ട്. എ​​​ന്‍റെ സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം തീ​​​ർ​​​ച്ച​​​യാ​​​യും പ്ര​​​തീ​​​ക്ഷി​​​ക്കാം-​​അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു.


ഔ​​​ദ്യോ​​​ഗി​​​ക സ്ഥാ​​​നാ​​​ർ​​​ഥി​​​യു​​​ണ്ടെ​​​ന്നു ഗാ​​​ന്ധി കു​​​ടും​​​ബം പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ല. ഇ​​​തി​​​നാ​​​ലാ​​​ണു മ​​​ത്സ​​​രി​​​ക്കാ​​​നി​​​റ​​​ങ്ങു​​​ന്ന​​​ത്. ഭൂ​​​രി​​​ഭാ​​​ഗം സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും പി​​​ന്തു​​​ണ​​​യു​​​ണ്ട്. മ​​​ത്സ​​​ര രം​​​ഗ​​​ത്തേ​​​ക്കു കൂ​​​ടു​​​ത​​​ൽ പേ​​​ർ വ​​​ര​​​ട്ടേ​​​യെ​​​ന്നും ശ​​​ശി ത​​​രൂ​​​ർ എം​​​പി പ​​​റ​​​ഞ്ഞു. രാ​​​ജ​​​സ്ഥാ​​​ൻ വി​​​ഷ​​​യ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​ര​​​ണ​​​ത്തി​​​നി​​​ല്ലെ​​​ന്നും ത​​​രൂ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.