അ​വ​താ​ര​ക​യോ​ടു മോശമായി പെ​രു​മാ​റി​യ കേ​സ് ; ശ്രീ​നാ​ഥ് ഭാ​സി​യെ അ​റ​സ്റ്റ് ചെ​യ്തു
അ​വ​താ​ര​ക​യോ​ടു മോശമായി പെ​രു​മാ​റി​യ കേ​സ് ; ശ്രീ​നാ​ഥ് ഭാ​സി​യെ അ​റ​സ്റ്റ് ചെ​യ്തു
Tuesday, September 27, 2022 1:14 AM IST
കൊ​​​ച്ചി: യു​​​ട്യൂ​​​ബ് ചാ​​​ന​​​ല്‍ അ​​​വ​​​താ​​​ര​​​ക​​​യോ​​​ട് അ​​​പ​​​മ​​​ര്യാ​​​ദ​​​യാ​​​യി പെ​​​രു​​​മാ​​​റി​​​യ കേ​​​സി​​​ല്‍ ന​​​ട​​​ന്‍ ശ്രീ​​​നാ​​​ഥ് ഭാ​​​സി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്തു.

കൊ​​​ച്ചി മ​​​ര​​​ട് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ല്‍ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കു ഹാ​​​ജ​​​രാ​​​യ ശ്രീ​​​നാ​​​ഥ് ഭാ​​​സി​​​യെ ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നു ശേ​​​ഷ​​​മാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​യ്ത​​ത്. 354 സെ​​​ക്ഷ​​​നി​​​ലെ 1,4 വ​​​കു​​​പ്പു​​​ക​​​ള്‍ ചേ​​​ര്‍​ത്താ​​​ണ് കേ​​​സ് എ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. സ്ത്രീ​​​ത്വ​​​ത്തെ അ​​​പ​​​മാ​​​നി​​​ച്ചു എ​​​ന്ന​​​താ​​​ണ് കു​​​റ്റം. ജാ​​​മ്യം ല​​​ഭി​​​ക്കാ​​​വു​​​ന്ന കേ​​​സ് ആ​​​യ​​​തി​​​നാ​​​ല്‍ സ്റ്റേ​​​ഷ​​​ന്‍ ജാ​​​മ്യ​​​ത്തി​​​ല്‍ വി​​​ട്ട​​​യ​​​ച്ചു.

ശ​​​നി​​​യാ​​​ഴ്ച ഹാ​​​ജ​​​രാ​​​കാ​​​നാ​​​ണു ശ്രീ​​​നാ​​​ഥ് ഭാ​​​സി​​​യോ​​​ട് പോ​​​ലീ​​​സ് നേ​​​ര​​​ത്തേ നി​​ർ​​ദേ​​ശി​​ച്ചി​​രു​​ന്ന​​​ത്. സാ​​​വ​​​കാ​​​ശം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തോ​​​ടെ തി​​​ങ്ക​​​ളാ​​​ഴ്ച​​​യി​​​ലേ​​​ക്കു മാ​​​റ്റി. ഇ​​​ന്ന​​​ലെ​​​യും ഹാ​​​ജ​​​രാ​​​കി​​​ല്ലെ​​​ന്ന അ​​​ഭ്യൂ​​​ഹ​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നി​​​ടെ​​​യാ​​​ണ് ഉ​​​ച്ച​​​യോ​​​ടെ ശ്രീ​​​നാ​​​ഥ് ഭാ​​​സി മ​​​ര​​​ട് സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി എ​​​സ്‌​​​ഐ​​​ക്കു മു​​​ന്നി​​​ല്‍ റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്ത​​​ത്. കു​​​റ്റം ചെ​​​യ്തി​​​ട്ടി​​​ല്ല എ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​യി​​​രു​​​ന്നു ശ്രീ​​​നാ​​​ഥ് ഭാ​​​സി. പ​​​രാ​​​തി​​​ക്കാ​​​രി​​യു‌​​ടെ ആ​​രോ​​പ​​ണ​​ങ്ങ​​ളെ​​ല്ലാം അ​​​ദ്ദേ​​​ഹം നി​​​ഷേ​​​ധി​​​ച്ചു.


ച​​​ട്ട​​​മ്പി എ​​​ന്ന സി​​​നി​​​മ​​​യു​​​ടെ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കൊ​​​ച്ചി​​​യി​​​ലെ ഒ​​​രു ഹോ​​​ട്ട​​​ലി​​​ല്‍ ന​​​ട​​​ന്ന അ​​​ഭി​​​മു​​​ഖ​​​ത്തി​​​നി​​​ട​​​യി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ചോ​​​ദ്യം ഇ​​​ഷ്ട​​​പ്പെ​​​ടാ​​​തി​​​രു​​​ന്ന​​​തോ​​​ടെ ശ്രീ​​​നാ​​​ഥ് ഭാ​​​സി ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും അ​​​സ​​​ഭ്യം പ​​​റ​​​യു​​​ക​​​യും ചെ​​​യ്‌​​​തെ​​​ന്നാ​​​ണ് അ​​​വ​​​താ​​​ര​​​ക​​​യു​​​ടെ പ​​​രാ​​​തി.

ശ്രീ​​​നാ​​​ഥ് ഭാ​​​സി പ്ര​​​കോ​​​പി​​​ത​​​നാ​​​കാ​​​നു​​​ള്ള കാ​​​ര​​​ണം വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​​തി​​​നാ​​​യി അ​​​ഭി​​​മു​​​ഖ​​​ത്തി​​ന്‍റെ വീ​​​ഡി​​​യോ ദൃ​​​ശ്യം ഹാ​​​ജ​​​രാ​​​ക്കാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളും പ​​​രി​​​ശോ​​​ധി​​​ക്കും.

അ​​​തേ​​​സ​​​മ​​​യം, മ​​​റ്റൊ​​​രു അ​​​ഭി​​​മു​​​ഖ​​​ത്തി​​​ല്‍ ന​​​ട​​​ന്‍ അ​​​വ​​​താ​​​ര​​​ക​​​നെ യാ​​​തൊ​​​രു പ്ര​​​കോ​​​പ​​​ന​​​വു​​​മി​​​ല്ലാ​​​തെ അ​​​സ​​​ഭ്യം പ​​​റ​​​യു​​​ന്ന​​​തി​​​ന്‍റെ വീ​​​ഡി​​​യോ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​ച​​​രി​​​ച്ചി​​​രു​​​ന്നു. ഇ​​​തും പോ​​​ലീ​​​സി​​​നു ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.