ബാബുവിന്‍റെ മരണം: ഭാര്യയുടെ പരാതിയിൽ കേസെടുക്കാതെ പോലീസ്
ബാബുവിന്‍റെ മരണം: ഭാര്യയുടെ പരാതിയിൽ കേസെടുക്കാതെ പോലീസ്
Tuesday, September 27, 2022 1:14 AM IST
പ​ത്ത​നം​തി​ട്ട: സി​പി​എം ജി​ല്ലാ, പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ​ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് പാ​ര്‍ട്ടി അ​നു​ഭാ​വി​യാ​യ പെ​രു​നാ​ട് മേ​ലേ​തി​ല്‍ എം.​എ​സ്. ബാ​ബു ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം മെ​ല്ല​പ്പോ​ക്കി​ല്‍.

ഞാ​യ​റാ​ഴ്ച​യാ​ണ് ബാ​ബു​വി​നെ പെ​രു​നാ​ട് മ​ഠ​ത്തും​മൂ​ഴി പ​ള്ളി​ക്കു സ​മീ​പം മ​ര​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ല്‍ നി​ന്നു ക​ണ്ടെ​ത്തി​യ കു​റി​പ്പി​ല്‍ മ​ര​ണ​കാ​ര​ണം താ​ന്‍ വീ​ട്ടി​ലെ ഡ​യ​റി​യി​ല്‍ എ​ഴു​തി​യി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​ള്ള​ത്.


ഡ​യ​റി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും തു​ട​ര്‍ അ​ന്വേ​ഷ​ണം വൈ​കു​മെ​ന്നാ​ണ് സൂ​ച​ന. ഡ​യ​റി​യി​ലെ കൈ​യ​ക്ഷ​രം ഉ​ള്‍പ്പെ​ടെ സ്ഥി​രീ​ക​രി​ക്ക​ണ​മെ​ന്നും ഇ​തി​നാ​യി ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്ത് മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. ബാ​ബു​വി​ന്‍റെ സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.