പുനര്‍വിവാഹപ്പരസ്യത്തിന്‍റെ മറവില്‍ തട്ടിപ്പ് യുവതി അറസ്റ്റില്‍
പുനര്‍വിവാഹപ്പരസ്യത്തിന്‍റെ മറവില്‍ തട്ടിപ്പ് യുവതി അറസ്റ്റില്‍
Monday, September 26, 2022 12:22 AM IST
കോ​ഴ​ഞ്ചേ​രി: പു​ന​ര്‍വി​വാ​ഹ​പ്പ​ര​സ്യം ന​ല്‍കി​യ​യാ​ളി​നെ ഫോ​ണി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ക​യും പ്ര​ലോ​ഭി​പ്പി​ച്ച് ല​ക്ഷ​ങ്ങ​ള്‍ ക​ബ​ളി​പ്പി​ച്ചെ​ടു​ക്കു​ക​യും ചെ​യ്ത യു​വ​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി.

ആ​ല​പ്പു​ഴ കൃ​ഷ്ണ​പു​രം കാ​പ്പി​ല്‍ ഈ​സ്റ്റ് പു​ത്ത​ന്‍തു​റ വീ​ട്ടി​ല്‍ നി​ന്നും കൃ​ഷ്ണ​പു​രം കു​റ്റി​പ്പു​റം ഷാ​ജി​യു​ടെ വീ​ട്ടി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വി. ​ആ​ര്യ​യെ​യാ​ണ് (36) കോ​യി​പ്രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പു​ല്ലാ​ട് ക​ട​പ്ര സ്വ​ദേ​ശി​യാ​യ യു​വാ​വ് ന​ല്‍കി​യ പു​ന​ര്‍വി​വാ​ഹ പ​ര​സ്യം ക​ണ്ട്, 2020 മേ​യ് നാ​ല് മു​ത​ല്‍ ര​ണ്ട് മൊ​ബൈ​ല്‍ ഫോ​ണു​ക​ളി​ല്‍ നി​ന്നും നി​ര​ന്ത​രം വി​ളി​ച്ച ആ​ര്യ, ത​ന്‍റെ സ​ഹോ​ദ​രി​ക്ക് വി​വാ​ഹം ക​ഴി​ക്കാ​ന്‍ താ​ല്‍പ​ര്യ​മു​ണ്ടെ​ന്നു പ​റ​ഞ്ഞു​വി​ശ്വ​സി​പ്പി​ച്ച ശേ​ഷം, മേ​യ് 17 മു​ത​ല്‍ ഡി​സം​ബ​ര്‍ 22 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ അ​മ്മ​യു​ടെ ചി​കി​ത്സ​യ്‌​ക്കെ​ന്നു​പ​റ​ഞ്ഞു പ​ല​ത​വ​ണ​യാ​യി 4,15,500 രൂ​പ ബാ​ങ്ക് ഇ​ട​പാ​ടി​ലൂ​ടെ ത​ട്ടി​യെ​ടു​ത്തു​വെ​ന്നാ​ണ് കേ​സ്.


22, 180 രൂ​പ വി​ല​യു​ള്ള പു​തി​യ മൊ​ബൈ​ല്‍ ഫോ​ണും കൈ​ക്ക​ലാ​ക്കി​യി​രു​ന്നു. വ​ഞ്ചി​ക്ക​പ്പെ​ട്ടു​വെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ യു​വാ​വ് ക​ഴി​ഞ്ഞ ജ​നു​വ​രി ഒ​ന്നി​ന് പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പിക്ക് ​പ​രാ​തി ന​ല്‍കി. കോ​യി​പ്രം എ​സ്‌​ഐ രാ​കേ​ഷ് കു​മാ​ര്‍, പ​രാ​തി പ്ര​കാ​രം കേ​സെ​ടു​ത്ത് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പോ​ലീ​സ് സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ആ​ര്യ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ആ​ര്യ പ​റ​ഞ്ഞി​ട്ടു​ള്ള വി​വ​ര​ങ്ങ​ളെ​ല്ലാം ക​ള​വാ​ണെ​ന്നു വ്യ​ക്ത​മാ​യി. പ​ണം ത​ട്ടി​യെ​ടു​ക്കു​ക മാ​ത്ര​മാ​യി​രു​ന്നു ഇ​വ​രു​ടെ ല​ക്ഷ്യ​മെ​ന്നും പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.