പാൽ വില വർധിപ്പിക്കണമെന്ന് മിൽമ മേഖലാ യൂണിയൻ
Sunday, September 25, 2022 1:22 AM IST
ആലുവ: പാൽ വില ഉടൻ വർധിപ്പിക്കണമെന്നും സംഭരണവില ചാർട്ടിലെ അപാകത പരിഹരിക്കണമെന്നും മിൽമ എറണാകുളം മേഖലാ യൂണിയൻ 36ാമത് വാർഷിക പൊതുയോഗം സംസ്ഥാന ക്ഷീരവിപണന ഫെഡറേഷനോട് ആവശ്യപ്പെട്ടു.
തോട്ടക്കാട്ടുകര പ്രിയദർശിനി ടൗൺഹാളിൽ നടന്ന യോഗത്തിൽ എറണാകുളം, തൃശൂർ, ഇടുക്കി, കോട്ടയം ജില്ലകളിലെ 850ഓളം പ്രാഥമിക ക്ഷീരോത്പാദക സഹകരണസംഘം പ്രസിഡന്റുമാർ പങ്കെടുത്തു. ചെയർമാൻ എം.ടി. ജയൻ അധ്യക്ഷത വഹിച്ചു.