ബ്രി​ല്യ​ന്‍റ് സ്റ്റ​ഡി സെ​ന്‍റ​ർ വി​ക്ട​റി ഡേ ​നാ​ളെ
Saturday, September 24, 2022 12:48 AM IST
പാ​ലാ: ബ്രി​ല്ല്യ​ന്‍റ് സ്റ്റ​ഡി സെ​ന്‍റ​റി​ല്‍ പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി വി​വി​ധ പ്ര​വേ​ശ​ന​പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത​റാ​ങ്കു​ക​ള്‍ ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ക്കു​ന്നു.

നാ​ളെ രാ​വി​ലെ 9.30ന് ​ബ്രി​ല്ല്യ​ന്‍റ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ജോ​സ് കെ. ​മാ​ണി എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റ്യ​ന്‍, തോ​മ​സ് ചാ​ഴി​ക്കാ​ട​ന്‍ എം​പി, എം​എ​ല്‍​എ​മാ​രാ​യ മാ​ണി സി. ​കാ​പ്പ​ന്‍, മോ​ന്‍​സ് ജോ​സ​ഫ്, മു​ന്‍ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ടി.​കെ. ജോ​സ്, മു​ത്തോ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത് ജി. ​മീ​നാ​ഭ​വ​ന്‍, കേ​ര​ള പ്ലാ​നിം​ഗ് ബോ​ര്‍​ഡ് അം​ഗം സ​ന്തോ​ഷ് ജോ​ര്‍​ജ് കു​ള​ങ്ങ​ര തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.


സ​മ്മേ​ള​ന​ത്തി​ല്‍ ജെ​ഇ​ഇ അ​ഡ്വാ​ന്‍​സ്ഡ് പ​രീ​ക്ഷ​യി​ല്‍ അ​ഖി​ലേ​ന്ത്യാ​ത​ല​ത്തി​ല്‍ മൂ​ന്നാം റാ​ങ്കും സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ഒ​ന്നാം സ്ഥാ​ന​വും കേ​ര​ളാ എ​ന്‍​ജി​നീ​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ല്‍ ര​ണ്ടാം റാ​ങ്കും ക​ര​സ്ഥ​മാ​ക്കി​യ തോ​മ​സ് ബി​ജു​വി​നെ 50 ല​ക്ഷം രൂ​പ​യും സ്വ​ർ​ണ മെ​ഡ​ലും മെ​മ​ന്‍റേോ​യും ന​ല്‍​കി ആ​ദ​രി​ക്കും. കേ​ര​ളാ എ​ന്‍​ജി​നീ​യ​റിം​ഗ് പ​രീ​ക്ഷ​യി​ല്‍ ഒ​ന്നാം റാ​ങ്കും, ജെ​ഇ​ഇ അ​ഡ്വാ​ന്‍​സ്ഡ് പ​രീ​ക്ഷ​യി​ല്‍ ദേ​ശീ​യ ത​ല​ത്തി​ല്‍ 252-ാം റാ​ങ്കും സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി​യ വി​ശ്വ​നാ​ഥ് വി​നോ​ദി​നെ 10 ല​ക്ഷം രൂ​പ​യും സ്വ​ർ​ണ​മെ​ഡ​ലും മെ​മ​ന്‍റോ​യും ന​ല്‍​കി ആ​ദ​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.