ബ്രൈ​റ്റ് സ്റ്റു​ഡ​ന്‍റ്സ് സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, September 24, 2022 12:48 AM IST
തിരു​വ​ന​ന്ത​പു​രം: വി​മു​ക്ത​ഭ​ട​ന്മാ​രി​ൽ നി​ന്നും 2022-23 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ബ്രൈ​റ്റ് സ്റ്റു​ഡ​ന്‍റ്സ് സ്‌​കോ​ള​ർ​ഷി​പ്പി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 2021-22 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക പ​രീ​ക്ഷ​യി​ൽ ആ​കെ 50 ശ​ത​മാ​നം മാ​ർ​ക്ക് ല​ഭി​ച്ച, പ​ത്താം ക്ലാ​സ് മു​ത​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം വ​രെ പ​ഠി​ക്കു​ന്ന വി​മു​ക്ത​ഭ​ട​ന്മാ​രു​ടെ കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി അ​പേ​ക്ഷി​ക്കാം.


വി​മു​ക്ത​ഭ​ട​ന്‍റെ/​വി​ധ​വ​യു​ടെ/ ര​ക്ഷ​ക​ർ​ത്താ​വി​ന്‍റെ വാ​ർ​ഷി​ക വ​രു​മാ​ന പ​രി​ധി മൂ​ന്ന് ല​ക്ഷം രൂ​പ​യി​ൽ താ​ഴെ​യാ​യി​രി​ക്ക​ണം. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ ന​വം​ബ​ർ 30നു ​മു​മ്പ് ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സു​ക​ളി​ൽ സ​മ​ർ​പ്പി​ക്ക​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.