സ്കൂട്ടർ മരത്തിലിടിച്ച് മരിച്ചു
സ്കൂട്ടർ മരത്തിലിടിച്ച് മരിച്ചു
Thursday, August 18, 2022 12:27 AM IST
മു​​ണ്ട​​ക്ക​​യം: സ്കൂ​​ട്ട​​ർ നി​​യ​​ന്ത്ര​​ണം വി​​ട്ട് മ​​ര​​ത്തി​​ലി​​ടി​​ച്ച് മ​​റി​​ഞ്ഞ് ഒ​രാ​ൾ മ​​രി​​ച്ചു. പു​​ഞ്ച​​വ​​യ​​ൽ 504 കോ​​ള​​നി മ​​ന​​ച്ചേ​​രി​​ൽ കു​​ര്യ​​ന്‍റെ മ​​ക​​ൻ ബെ​​ന്നി (46) ആ​​ണ് മ​​ര​​ണ​​മ​​ട​​ഞ്ഞ​​ത്.​​ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് 12.45ന് ​​കു​​ഴി​​മാ​​വ്-പു​​ഞ്ച​​വ​​യ​​ൽ റോ​​ഡി​​ൽ 504ന് ​​സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

കോ​​രു​​ത്തോ​​ട്ടി​​ൽ ബ​​ഫ​​ർ സോ​​ണ്‍ കോ​​ട​​തി വി​​ധി​​ക്കെ​​തി​​രേ ന​​ട​​ത്തി​​യ പ്ര​​തി​​ഷേ​​ധ സ​​മ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തശേ​​ഷം വീ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങും വ​​ഴി നി​​യ​​ന്ത്ര​​ണം വി​​ട്ട സ്കൂ​​ട്ട​​ർ മ​​ര​​ത്തി​​ല​​ടി​​ച്ച് മ​​റി​​യു​​ക​​യാ​​യി​​രു​​ന്നു.​​ മാ​​താ​​വ് ലീ​​ലാ​​മ്മ, ഭാ​​ര്യ ജെ​​സി, മ​​ക്ക​​ൾ: അ​​ബി​​ൻ, അ​​മ​​ൽ, അ​​ലോ​​ണ. സം​​സ്കാ​​രം ഇ​​ന്ന് 504 സെ​​ന്‍റ് തോ​​മ​​സ് പ​​ള്ളി​​യി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.