പ്ര​​​തി​​​ക​​​ളു​​​ടെ രാ​​ഷ്‌​​ട്രീ​​​യ​​​ത്തെ​​​ച്ചൊ​​​ല്ലി പോ​​​ര് തു​​​ട​​​രു​​​ന്നു
പ്ര​​​തി​​​ക​​​ളു​​​ടെ  രാ​​ഷ്‌​​ട്രീ​​​യ​​​ത്തെ​​​ച്ചൊ​​​ല്ലി പോ​​​ര് തു​​​ട​​​രു​​​ന്നു
Wednesday, August 17, 2022 1:58 AM IST
പാ​​​ല​​​ക്കാ​​​ട്: ഷാ​​​ജ​​​ഹാ​​​ൻ വ​​​ധ​​​ക്കേ​​​സി​​​ൽ പ്ര​​​തി​​​ക​​​ളു​​​ടെ രാ​​​ഷ്‌​​ട്രീ​​​യ​​​ത്തെ​​​ച്ചൊ​​​ല്ലി പോ​​​ര് തു​​​ട​​​രു​​​ന്നു. ഷാ​​​ജ​​​ഹാ​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നു പി​​​ന്നി​​​ൽ ആ​​​ർ​​​എ​​​സ്എ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​ണെ​​​ന്ന് സി​​​പി​​​എം ആ​​​രോ​​​പി​​​ക്കു​​​ന്പോ​​​ൾ കോ​​​ണ്‍​ഗ്ര​​​സും ബി​​​ജെ​​​പി​​​യും സി​​​പി​​​എ​​​മ്മി​​​ലെ ആ​​​ഭ്യ​​​ന്ത​​​ര ക​​​ല​​​ഹ​​​മാ​​​ണ് കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്നാ​​​ണു പ​​​റ​​​യു​​​ന്ന​​​ത്.

ഷാ​​​ജ​​​ഹാ​​​നെ വെ​​​ട്ടി​​​ക്കൊ​​​ന്ന ദി​​​വ​​​സ​​​വും മൂ​​​ന്നാം പ്ര​​​തി ന​​​വീ​​​ൻ ഫേ​​​സ്ബു​​​ക്കി​​​ൽ സി​​​പി​​​എം അ​​​നു​​​കൂ​​​ല പോ​​​സ്റ്റ് ഇ​​​ട്ടി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ഏ​​​പ്രി​​​ലി​​​ൽ ക​​​ണ്ണൂ​​​രി​​​ൽ ന​​​ട​​​ന്ന പാ​​​ർ​​​ട്ടി കോ​​​ണ്‍​ഗ്ര​​​സ് ന​​​ഗ​​​രി​​​യി​​​ൽ എ​​​ത്തി​​​യ ഫോ​​​ട്ടോ​​​യും ന​​​വീ​​​ന്‍റെ ടൈം​​​ലൈ​​​നി​​​ലു​​​ണ്ട്.


കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ, വി.​​​എ​​​സ് അ​​​ച്യു​​​താ​​​ന​​​ന്ദ​​​ൻ, ബി​​​നീ​​​ഷ് കോ​​​ടി​​​യേ​​​രി എ​​​ന്നി​​​വ​​​ർ​​​ക്കൊ​​പ്പ​​​മു​​​ള്ള ചി​​​ത്ര​​​ങ്ങ​​​ളും പോ​​​സ്റ്റ്​​​ചെ​​​യ്തി​​​ട്ടു​​​ണ്ട്. നേ​​​താ​​​ക്ക​​​ളെ പ്ര​​​കീ​​​ർ​​​ത്തി​​​ച്ചു​​​ള്ള പോ​​​സ്റ്റു​​​ക​​​ൾ വേ​​​റെ​​​യും ഉ​​​ണ്ട്. ഇ​​​തെ​​​ല്ലാം ബി​​​ജെ​​​പി ആ​​​യു​​​ധ​​​മാ​​​ക്കു​​​ന്പോ​​​ൾ സി​​​പി​​​എം പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ന്ന​​​ത് ഇ​​​തു പ്ര​​​തി മ​​​നഃ​​പൂ​​​ർ​​​വ്വം മ​​​റ​​​യാ​​​ക്കാ​​​ൻ ചെ​​​യ്ത​​​താ​​​ണ് എ​​​ന്നാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.