പു​രാ​വ​സ്തു ത​ട്ടി​പ്പു​കേ​സ് സി​ബി​ഐ​ക്ക് വി​ട​ണ​മെ​ന്ന് മുഖ്യമന്ത്രിക്ക് പരാതി
പു​രാ​വ​സ്തു ത​ട്ടി​പ്പു​കേ​സ് സി​ബി​ഐ​ക്ക് വി​ട​ണ​മെ​ന്ന് മുഖ്യമന്ത്രിക്ക് പരാതി
Sunday, August 14, 2022 12:17 AM IST
കൊ​​​ച്ചി: പു​​​രാ​​​വ​​​സ്തു ത​​​ട്ടി​​​പ്പു​​​കേ​​​സ് സി​​​ബി​​​ഐ​​​ക്ക് കൈ​​​മാ​​​റ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മു​​​ഖ്യ​​​ന്ത്രി​​​ക്ക് പ​​​രാ​​​തി. കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി യാ​​​ക്കൂ​​​ബ് പു​​​ര​​​യി​​​ലാ​​ണ് പ​​​രാ​​​തി ന​​ല്കി​​യ​​ത്.

കേ​​​സി​​​ല്‍ ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണം കാ​​​ര്യ​​​ക്ഷ​​​മ​​​മ​​​ല്ല, തെ​​​ളി​​​വു​​​ക​​​ള്‍ പ​​​ല​​​തും അ​​​ട്ടി​​​മ​​​റി​​​ച്ചു. ഉ​​​ന്ന​​​ത പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും രാ​​​ഷ്ട്രീ​​​യ​​​ക്കാ​​​രും കേ​​​സി​​​ല്‍ പ്ര​​​തി​​​ക​​​ളാ​​​ണ്. അ​​​തി​​​നാ​​​ല്‍ ക്രൈം​​​ബ്രാ​​​ഞ്ചി​​​ന് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ന്‍ പ​​​രി​​​മി​​​തി​​​ക​​​ള്‍ ഉ​​​ണ്ട്. യാ​​​ഥാ​​​ര്‍​ഥ പ്ര​​​തി​​​ക​​​ളി​​​ല്‍ പ​​​ല​​​രും ഇ​​​പ്പോ​​​ഴും പി​​​ടി​​​യി​​​ലാ​​​യി​​​ല്ല. ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് പ​​​രി​​​മി​​​തി​​​ക​​​ള്‍ ഉ​​​ണ്ട്. അ​​​തി​​​നാ​​​ല്‍ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നു പ​​​രാ​​​തി​​​യി​​​ല്‍ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു.


ക്രൈം​​​ബ്രാ​​​ഞ്ച് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ന​​​ല്‍​കി​​​യ റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ കേ​​​സി​​​ലു​​​ള്‍​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്ക് ക്ലീ​​​ന്‍​ചി​​​ട്ടു ന​​​ല്‍​കി​​​യ​​​ത​​​ട​​​ക്കം അ​​​ന്വേ​​​ഷ​​​ണം അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണെ​​​ന്നും പ​​​രാ​​​തി​​​ക്കാ​​​ര​​​ന്‍ ആ​​​രോ​​​പി​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.