ലോ​റി ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ ദ​ന്പ​തി​ക​ൾ മ​രി​ച്ചു
ലോ​റി ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ  ദ​ന്പ​തി​ക​ൾ മ​രി​ച്ചു
Saturday, August 13, 2022 1:38 AM IST
ചി​​ങ്ങ​​വ​​നം: നാ​​ട്ട​​ക​​ത്ത് നി​​യ​​ന്ത്ര​​ണം​​വി​​ട്ട ലോ​​റി ഇ​​ടി​​ച്ച് സ്കൂ​​ട്ട​​ർ യാ​​ത്ര​​ക്കാ​​രാ​​യ ദ​​ന്പ​​തി​​ക​​ൾ മ​​രി​​ച്ചു. മ​​റി​​യ​​പ്പ​​ള്ളി പു​​ത്ത​​ൻ​​മ​​ഠ​​ത്തി​​ൽ സു​​ദ​​ർ​​ശ​​ന​​ൻ (61), ഭാ​​ര്യ ഷൈ​​ല​​ജ (56) എ​​ന്നി​​വ​​രാ​​ണു മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് ഒ​​ന്നി​​ന് എം​​സി റോ​​ഡി​​ൽ മ​​റി​​യ​​പ്പ​​ള്ളി​​യി​​ലാ​​ണ് അ​​പ​​ക​​ടം.

പ​​ള്ള​​ത്തെ വാ​​ട​​ക​​വീ​​ട്ടി​​ൽ​​നി​​ന്നു കു​​ടും​​ബ​​വീ​​ട്ടി​​ലേ​​ക്ക് ആ​​ക്ടീ​​വ സ്കൂ​​ട്ട​​റി​​ൽ വ​​രി​​ക​​യാ​​യി​​രു​​ന്നു ദ​​ന്പ​​തി​​ക​​ൾ. ഈ ​​സ​​മ​​യം കോ​​ട്ട​​യം ഭാ​​ഗ​​ത്തു​​നി​​ന്നു വ​​ന്ന ലോ​​റി ദി​​ശ മാ​​റി ആ​​ദ്യം മു​​ന്നി​​ലു​​ണ്ടാ​​യി​​രു​​ന്ന കാ​​റി​​ലും പി​​ന്നീ​​ട് ഇ​​വ​​ർ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന സ്കൂ​​ട്ട​​റി​​ലും ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ൽ റോ​​ഡി​​ലേ​​ക്ക് തെ​​റി​​ച്ചുവീ​​ണ ഷൈ​​ല​​ജ ത​​ൽ​ക്ഷ​​ണം മ​​രി​​ച്ചു.


ഓ​​ടി​​ക്കൂ​​ടി​​യ നാ​​ട്ടു​​കാ​​ർ ചേ​​ർ​​ന്ന് സു​​ദ​​ർ​​ശ​​നെ ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ലും പി​​ന്നീ​​ട് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജാ​​ശു​​പ​​ത്രി​​യി​​ലും എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. അ​​പ​​ക​​ട​​ത്തെ തു​​ട​​ർ​​ന്ന് ചി​​ങ്ങ​​വ​​നം പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു.

സം​​ഭ​​വ​​ത്തെ തു​​ട​​ർ​​ന്ന് എം​​സി റോ​​ഡി​​ൽ വ​​ൻ ഗ​​താ​​ഗ​​ത​​കു​​രു​​ക്കും ഉ​​ണ്ടാ​​യി. വി​​മു​​ക്ത ഭ​​ട​​നാ​​യ സു​​ദ​​ർ​​ശ​​ന​​ൻ കു​​മ​​ര​​കം കാ​​ർ​​ഷി​​ക വി​​ക​​സ​​ന കേ​​ന്ദ്ര​​ത്തി​​ൽ സെ​​ക്യൂ​​രി​​റ്റി​​യാ​​യി ജോ​​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. മ​​ക്ക​​ൾ: ശ​​ര​​ത്ത്, സു​​ധീ​​ഷ് (​​ഇ​​രു​​വ​​രും ദു​​ബാ​​യ്). മ​​രു​​മ​​ക്ക​​ൾ: അ​​ഞ്ജ​​ലി, നി​​മി​​ഷ (​​ഇ​​രു​​വ​​രും ദു​​ബാ​​യ്).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.