പാലാ: ജെഇഇ മെയിൻ 2022 ഫലം പ്രഖ്യാപിച്ചപ്പോൾ 100 പെർസെന്റൈൽ സ്കോറോടെ തോമസ് ബിജു ചീരംവേലിൽ ഓൾ ഇന്ത്യാ റാങ്ക് 17 നേടി കേരളത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി.
പെണ്‍കുട്ടികളുടെ വിഭാഗത്തിൽ ഓൾ ഇന്ത്യാ റാങ്ക് 163 നേടി തൃശൂർ ദേവമാതാ സിഎംഐ പബ്ലിക് സ്കൂളിലെ ആൻമേരി കേരളത്തിൽ ഒന്നാംസ്ഥാനം നേടി. ഇരുവരും പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിൽ എൻട്രൻസ് പരിശീലനം നേടിയവരാണ്.
തൃശൂർ ജില്ലയിലെ തിരൂർ കോനിക്കര വീട്ടിൽ ഡോക്ടർ ദന്പതികളായ ബാബു കെ. ജോസഫിന്റെയും ഫ്രീനാ റോസിന്റെയും മകളാണ് ഒന്നാം സ്ഥാനം നേടിയ ആൻമേരി. കൈവിപിവൈ, എൻടിഎസ്എസി തുടങ്ങിയ രാജ്യാന്തര പരീക്ഷകളിലും ഉന്നതവിജയം നേടിയിരുന്നു. കീം 2022 പരീക്ഷയിൽ 921 മാർക്കോടെ കേരളത്തിൽ നാലാം സ്ഥാനം നേടിയിരുന്നു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി നീൽ ജോർജ് ജെഇഇ മെയിൽ ഓൾ ഇന്ത്യാ റാങ്ക് 92 കരസ്ഥമാക്കി കേരളത്തിൽ രണ്ടാംസ്ഥാനം നേടി.
കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ പ്ലസ്ടു പഠനത്തോടൊപ്പം ബ്രില്ല്യന്റിലെ റസിഡൻഷ്യൽ ഐഐടി ബാച്ചിലെ വിദ്യാർഥിയാണ് നീൽ. കൈവിപിവൈ, എൻടിഎസ്എസി തുടങ്ങിയ രാജ്യാന്തര പരീക്ഷകളിലും ഉന്നതവിജയം നേടിയിരുന്നു. മസ്കറ്റിൽ കെ.ആർ കന്പനി ജനറൽ മാനേജരായ രാജേഷ് ജോർജിന്റെയും സിനി തോമസിന്റെയും മകനാണ് നീൽ ജോർജ്.
തൃശൂർ പുതുക്കാട് കണ്ണത്തുവീട്ടിൽ എൽവിസിന്റെയും സംഗീതയുടെയും മകനായ ദേവ് എൽവിസ് ഓൾ ഇന്ത്യാ റാങ്ക് 144 നേടി കേരളത്തിൽ മൂന്നാംസ്ഥാനം കരസ്ഥമാക്കി. മാന്നാനം കെഇ സ്കൂളിലെ പ്ലസ്ടു പഠനത്തോടൊപ്പം രണ്ടു വർഷമായി ബ്രില്ല്യന്റിൽ പരിശീലനം നേടിവരുകയാണ്.
ഈ നാലുപേർ ഉൾപ്പടെ ബ്രില്ല്യന്റിലെ 16 വിദ്യാർഥികൾക്കാണ് അഖിലേന്ത്യാ തലത്തിൽ ആദ്യ 1000 റാങ്കിനുള്ളിൽ സ്ഥാനം ലഭിച്ചത്. നോബിൻ ബെന്നി - 229, അമാൻ റിഷാൽ - 403, വിശ്വനാഥ് വിനോദ് - 506, ആര്യൻ എസ്.നന്പൂതിരി -515, നവജോത് ബി. കൃഷ്ണൻ - 574, കെവിൻ തോമസ് - 709, നിരഞ്ജൻ എസ്. - 776, പ്രവീണ്‍ ജോസഫ് - 777, മുസാൻ മുഹമ്മദ് - 783, അജീത് ഇ.എസ്. - 797, നയൻ കിഷോർ നായർ - 880, ജോയൽ ജോർജ് - 945. അഖിലേന്ത്യാതലത്തിൽ ആദ്യ 1000 റാങ്കിനുള്ളിൽ കേരളത്തിൽ നിന്നുള്ള 16 വിദ്യാർഥികളിൽ 16 പേരും ആദ്യ 2000 റാങ്കിനുള്ളിൽ കേരളത്തിലെ 25 പേരിൽ 23 ഉം ബ്രില്ല്യന്റിൽ നിന്നാണ്.
ഈ വർഷം പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയവർക്ക് ജെഇഇമെയിൻ, അഡ്വാൻസ്ഡ് പ്രവേശനപരീക്ഷകൾക്കുള്ള ഒരു വർഷം നീളുന്ന റിപ്പീറ്റേഴ്സ് പ്രോഗ്രാമിലേക്കും അഡ്മിഷൻ തുടരുന്നു. ഈ വർഷം ജെഇഇമെയിൻ പരീക്ഷയിൽ 95 പേർസെന്ൈറൽ സ്കോറിനു മുകളിൽ നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
വിശദവിവരങ്ങൾക്ക് www.brilliantpala.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അല്ലെങ്കിൽ 04822 - 206100 എന്ന ഫോണ്‍നന്പറിൽ ബന്ധപ്പെടുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.