മൂന്നാറിനെ വിറപ്പിച്ചു രണ്ടാമതും ഉരുൾപൊട്ടൽ
മൂന്നാറിനെ വിറപ്പിച്ചു  രണ്ടാമതും ഉരുൾപൊട്ടൽ
Monday, August 8, 2022 2:59 AM IST
അ​ടി​മാ​ലി: ക​ഴി​ഞ്ഞ ദി​വ​സം ഉ​രു​ൾപൊ​ട്ട​ലുണ്ടാ​യ മൂ​ന്നാ​ർ ചെ​ണ്ടു​വ​രൈ എ​സ്റ്റേ​റ്റ് പു​തു​ക്ക​ടി ഡി​വി​ഷ​നി​ൽ വീ​ണ്ടും ഉ​രു​ൾ​പൊ​ട്ടി. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു വ​ലി​യ ശ​ബ്ദ​ത്തോ​ടെ മ​ല​മു​ക​ളി​ൽ​നി​ന്നു കൂ​ടു​ത​ലാ​യി മ​ണ്ണും ചെ​ളി​യും ഒ​ഴു​കി​യെ​ത്തി​യ​ത്.

മ​ണ്ണും ചെ​ളി​യും വീ​ണ്ടും ഇ​ര​ച്ചെ​ത്തി​യ​തോ​ടെ പു​തു​ക്ക​ടി ഡി​വി​ഷ​നി​ലെ ഫീ​ൽ​ഡ് ഓ​ഫീ​സ​റു​ടെ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ആ​ദ്യം ഉ​രു​ൾപൊ​ട്ടി​യ​പ്പോ​ൾ ഈ ​വീ​ടിന്‍റെ മു​റ്റം വ​രെ മ​ണ്ണും ചെ​ളി​യും എ​ത്തി​യി​രു​ന്നു. കൃ​ഷി​ക​ൾ​ക്കും നാ​ശ​മു​ണ്ടാ​യി.


ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് ആ​ദ്യ ഉ​രു​ൾപൊ​ട്ട​ൽ ഉ​ണ്ടാ​യ​ത്. ആ​ദ്യ ഉ​രു​ൾപൊ​ട്ട​ലി​ൽ മു​ക​ളി​ൽ​നി​ന്ന് ഒ​ഴു​കി​യെ​ത്തി​യ ചെ​ളി​യും വ​ലി​യ പാ​റ​ക്ക​ല്ലു​ക​ളും റോ​ഡി​ൽ വ​ന്ന ശേ​ഷം ഗ​തി​മാ​റി ഒ​ഴു​കി​യ​താ​ണ് അ​തി​നു താ​ഴെ താ​മ​സി​ച്ചി​രു​ന്ന ല​യ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്കു ര​ക്ഷ​യാ​യി മാ​റി​യ​ത്. അ​ല്ലെ​ങ്കി​ൽ വ​ലി​യ ദു​ര​ന്തം സം​ഭ​വി​ക്കു​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.