ഇടുക്കി ഡാം ​തു​റ​ന്നു
ഇടുക്കി ഡാം ​തു​റ​ന്നു
Monday, August 8, 2022 2:59 AM IST
ചെ​​​​റു​​​​തോ​​​​ണി: ഇ​ടു​ക്കി​ ജ​ല വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ചെ​റു​തോ​ണി അ​ണ​ക്കെ​ട്ട് തു​റ​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 10 ന് ​അ​ണ​ക്കെ​ട്ടി​ലെ മൂ​ന്നാം ന​ന്പ​ർ ഷ​ട്ട​ർ 40 സെ​ന്‍റി​മീ​റ്റ​ർ ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് 10. 30ന് ​ഇ​തേ ഷ​ട്ട​ർ 35 സെ​ന്‍റി മീ​റ്റ​ർ കൂ​ടി ഉ​യ​ർ​ത്തി 75 സെ​ന്‍റി മീ​റ്റ​റാ​ക്കി. സെ​ക്ക​ന്‍റി​ൽ 50 ക്യു​മെ​ക്സ് (50000 ലി​റ്റ​ർ) ജ​ല​മാ​ണ് പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​യ​ത്. അ​ണ​ക്കെ​ട്ടി​ൽ റെ​ഡ് അ​ല​ർ​ട്ട് നി​ല​നി​ല്ക്കു​ക​യാ​ണ്.


മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ത്തി പു​റ​ത്തേ​ക്കൊ​ഴു​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് വ​ർ​ധി​പ്പി​ച്ച​തും മ​ഴ ശ​ക്ത​മാ​യി പെ​യ്യു​ന്ന​തും ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പു​യ​രാ​ൻ കാ​ര​ണ​മാ​യി.

കാ​ല​വ​ർ​ഷം ശ​ക്തി​യാ​ർ​ജി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ദു​ര​ന്ത​സാ​ധ്യ​ത​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് മു​ൻക​രു​ത​ലെ​ന്ന നി​ല​യ്ക്കാ​ണ് ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ മൂ​ന്നു ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.