മ​തി​ല​ക​ത്ത് ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ സിപിഎം-സിപിഐ സം​ഘ​ർ​ഷം
Sunday, August 7, 2022 1:04 AM IST
മ​​​തി​​​ല​​​കം (​​തൃ​​ശൂ​​ർ): പു​​​ഴ​​​യോ​​​ര​​​ത്തു​​​നി​​​ന്നു കു​​​ടും​​​ബ​​​ങ്ങ​​​ളെ മ​​​തി​​​ല​​​ക​​​ത്തെ ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​മ്പി​​​ലേ​​​ക്ക് എ​​​ത്തി​​​ച്ച എ​​​ഐ​​​വൈ​​​എ​​​ഫ് നേ​​​താ​​​ക്ക​​​ളെ ഡി​​​വൈ​​​എ​​​ഫ്ഐ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ മ​​​ർ​​​ദി​​​ച്ച​​​താ​​​യി പ​​​രാ​​​തി.

സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തം​​​ഗം ഉ​​​ൾ​​​പ്പെ​​​ടെ എ​​​ട്ടു പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. മ​​​തി​​​ല​​​കം സെ​​​ന്‍റ് ജോ​​​സ​​​ഫ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലെ ക്യാ​​​മ്പി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യി​​​രു​​​ന്ന എ​​​ഐ​​​വൈ​​​എ​​​ഫ് നേ​​​താ​​​ക്ക​​​ൾ​​​ക്കാ​​​ണു മ​​​ർ​​​ദ​​​ന​​​മേ​​​റ്റ​​​ത്.

എ​​​ഐ​​​വൈ​​​എ​​​ഫ് മ​​​തി​​​ല​​​കം മേ​​​ഖ​​​ല സെ​​​ക്ര​​​ട്ട​​​റി​​​യും ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് മെ​​​മ്പ​​​റു​​​മാ​​​യ കൂ​​​ളി​​​മു​​​ട്ടം പ​​​തി​​​ശേ​​​രി മോ​​​ഹ​​​ന​​​ൻ മ​​​ക​​​ൻ അ​​​രു​​​ണ്‍​ലാ​​​ൽ (31), മേ​​​ഖ​​​ല പ്ര​​​സി​​​ഡ​​​ന്‍റ് മ​​​തി​​​ല​​​കം പ​​​ടി​​​ഞ്ഞാ​​​റ് കാ​​​ട്ടു​​​പ​​​റ​​​മ്പി​​​ൽ അ​​​ക്ത​​​ർ​​​ഷാ (27), പു​​​തി​​​യ​​​കാ​​​വ് പ​​​ടി​​​ഞ്ഞാ​​​റ് മാ​​​ങ്ങാ​​​പ​​​റ​​മ്പി​​​ൽ ജ​​​ലീ​​​ൽ (30), സി​​​പി​​​ഐ കി​​​ഴ​​​ക്കും​​​പു​​​റം ബ്രാ​​​ഞ്ച് സെ​​​ക്ര​​​ട്ട​​​റി മ​​​തി​​​ല​​​കം കി​​​ഴ​​​ക്കും​​​പു​​​റം പ​​​ള്ള​​​ത്ത് അ​​​സി​​​ക്നി​​​ൻ, ക്യാ​​​മ്പി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന കി​​​ഴ​​​ക്കും​​​പു​​​റം കൈ​​​താ​​​ര​​​ത്ത് വി​​​ബീ​​​ഷ് (36) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ഡി​​​വൈ​​​എ​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ മ​​​ർ​​​ദി​​​ച്ച​​​ത്. വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി പ​​​ത്തി​​​നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. പ​​​രി​​​ക്കേ​​​റ്റ ഇ​​​വ​​​രെ കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ താ​​​ലൂ​​​ക്കാ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.


പു​​​ഴ​​​യോ​​​ര​​​ങ്ങ​​​ളി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന കു​​​ടും​​​ബ​​​ങ്ങ​​​ളെ ക്യാ​​​മ്പു​​ക​​​ളി​​​ലേ​​​ക്ക് മാ​​​റ്റ​​​ണ​​​മെ​​​ന്ന ജി​​​ല്ലാ അ​​​ധി​​​കൃ​​​ത​​​രു​​​ടെ നി​​​ർ​​​ദേ​​​ശ​​​ത്തെ തു​​​ട​​​ർ​​​ന്ന് ക​​​നോ​​​ലി ക​​​നാ​​​ലി​​​നു സ​​​മീ​​​പ​​​ത്തു​​​ള്ള​​​വ​​​രെ മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു എ​​​ഐ​​​വൈ​​​എ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ.

വീ​​​ടു​​​ക​​​ളി​​​ൽ വെ​​​ള്ളം ക​​​യ​​​റു​​​ന്നി​​​ല്ലെ​​​ന്നും ഇ​​​വ​​​രെ ക്യാ​​​മ്പി​​ലേ​​​ക്ക് പ്ര​​​വേ​​​ശി​​​പ്പി​​​ക്കേ​​​ണ്ടെ​​​ന്നു​​​മു​​​ള്ള നി​​​ല​​​പാ​​​ടി​​​ലാ​​​യി​​​രു​​​ന്നു ഡി​​​വൈ​​​എ​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ. ഇ​​​തി​​​നെ എ​​​തി​​​ർ​​​ത്ത എ​​​ഐ​​​വൈ എ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ മ​​​ർ​​​ദി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു പ​​​റ​​​യു​​​ന്നു.

സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ ഡി​​​വൈ​​​എ​​​ഫ്ഐ മേ​​​ഖ​​​ല പ്ര​​​സി​​​ഡ​​​ന്‍റ് തൈ​​​വ​​​ള​​​പ്പി​​​ൽ ശ്യാം, ​​​മ​​​തി​​​ല​​​കം പ​​​ള്ളി​​​പ്പാ​​​ട്ട് ഷോ​​​ളി പി. ​​​ജോ​​​സ​​​ഫ്, വ​​​ലി​​​യ​​​ക​​​ത്ത് ഷു​​​ക്കൂ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കും പ​​​രി​​​ക്ക​​​റ്റു. ഇ​​​വ​​​രും താ​​​ലൂ​​​ക്കാ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​ക​​​ത്സ തേ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.