ക്ഷേ​ത്ര​ങ്ങ​ളെ സാം​സ്കാ​രി​ക ഇ​ട​ങ്ങ​ളാ​യാണു കാ​ണു​ന്നത്: മു​ഖ്യ​മ​ന്ത്രി
ക്ഷേ​ത്ര​ങ്ങ​ളെ സാം​സ്കാ​രി​ക  ഇ​ട​ങ്ങ​ളാ​യാണു കാ​ണു​ന്നത്: മു​ഖ്യ​മ​ന്ത്രി
Sunday, August 7, 2022 1:04 AM IST
തൃ​​​ശൂ​​​ർ: ക്ഷേ​​​ത്ര​​​ങ്ങ​​​ളെ ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​യ​​​ല്ല സാം​​​സ്കാ​​​രി​​​ക ഇ​​​ട​​​ങ്ങ​​​ളാ​​​യി​​​ക്കൂ​​​ടി​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ കാ​​​ണു​​​ന്ന​​​തെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് ക്ഷേ​​​ത്ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​വി​​​ക​​​സ​​​ന​​​ത്തി​​​ന് 1720 കോ​​​ടി രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ച്ച​​​താ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. കൊ​​​ച്ചി​​​ൻ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ന്‍റെ ഒ​​​രു വ​​​ർ​​​ഷം നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന ത്രി​​​സ​​​പ്ത​​​തി ആ​​​ഘോ​​​ഷം ഓ​​​ണ്‍​ലൈ​​​നാ​​​യി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് പ്ര​​സം​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.

കോ​​​വി​​​ഡ് കാ​​​ല​​​ത്ത് ദേ​​​വ​​​സ്വ​​​ങ്ങ​​​ളു​​​ടെ വ​​​രു​​​മാ​​​നം ഇ​​​ല്ലാ​​​താ​​​യ​​​പ്പോ​​​ൾ നി​​​ത്യച്ചെ​​​ല​​​വു​​​ക​​​ളും ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​മ്പ​​​ള​​​വും സ​​​ർ​​​ക്കാ​​​ർ സ​​​ഹാ​​​യം കൊ​​​ണ്ടാ​​​ണ് മു​​​ട​​​ങ്ങാ​​​തി​​​രു​​​ന്ന​​​ത്. ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ ദേ​​​വ​​​സ്വ​​​ങ്ങ​​​ൾ​​​ക്ക് 273 കോ​​​ടി രൂ​​​പ​​​യു​​​ടെ സ​​​ഹാ​​​യം ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​താ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


ആ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ആ​​​രം​​​ഭി​​​ക്കു​​​ന്ന ഡ​​​യാ​​​ലി​​​സി​​​സ് യൂ​​​ണി​​​റ്റി​​​ന്‍റെ നി​​​ർ​​​മാ​​​ണോ​​​ദ്ഘാ​​​ട​​​നം മ​​​ന്ത്രി കെ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​നും ത​​​ന്ത്ര വി​​​ദ്യാ​​​പീ​​​ഠ​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നോ​​​ദ്ഘാ​​​ട​​​നം മ​​​ന്ത്രി കെ. ​​​രാ​​​ജ​​​നും വാ​​​ദ്യ​​​ക​​​ലാ​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നോ​​​ദ്ഘാ​​​ട​​​നം മ​​​ന്ത്രി ഡോ. ​​​ആ​​​ർ. ബി​​​ന്ദു​​​വും നി​​​ർ​​​വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.