മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ പ​ത്ത് ഷ​ട്ട​റു​ക​ൾ തു​റ​ന്നു
മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ  പ​ത്ത് ഷ​ട്ട​റു​ക​ൾ തു​റ​ന്നു
Saturday, August 6, 2022 2:32 AM IST
തൊ​​​​​ടു​​​​​പു​​​​​ഴ: മു​​​​​ല്ല​​​​​പ്പെ​​​​​രി​​​​​യാ​​​​​ർ അ​​​​​ണ​​​​​ക്കെ​​​​​ട്ടി​​​​​ന്‍റെ പ​​​​​ത്തു ഷ​​​​​ട്ട​​​​​റു​​​​​ക​​​​​ൾ തു​​​​​റ​​​​​ന്നു. ഉ​​​​​ച്ച​​​​​യ്ക്ക് ഒ​​​​​ന്നി​​​​​ന് റൂ​​​​​ൾ​​​​​ക​​​​​ർ​​​​​വ് ലെ​​​​​വ​​​​​ലാ​​​​​യ 137.50 അ​​​​​ടി​​​​​യി​​​​​ലേ​​​​​ക്ക് ജ​​​​​ല​​​​​നി​​​​​ര​​​​​പ്പ് എ​​​​​ത്തി​​​​​യ​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് മൂ​​​​​ന്നു ഷ​​​​​ട്ട​​​​​റു​​​​​ക​​​​​ൾ 30 സെ​​​​​ന്‍റി​​​​​മീ​​​​​റ്റ​​​​​ർ വീ​​​​​തം ഉ​​​​​യ​​​​​ർ​​​​​ത്തി 1,068 ഘ​​​​​ന​​​​​യ​​​​​ടി വെ​​​​​ള്ളം തു​​​​​റ​​​​​ന്നു​​​​​വി​​​​​ട്ട​​​​​ത്.

വ​​​​​ള്ള​​​​​ക്ക​​​​​ട​​​​​വ്, ഉ​​​​​പ്പു​​​​​ത​​​​​റ, അ​​​​​യ്യ​​​​​പ്പ​​​​​ൻ​​​​​കോ​​​​​വി​​​​​ൽ വ​​​​​ഴി ഇ​​​​​ടു​​​​​ക്കി ജ​​​​​ല​​​​​സം​​​​​ഭ​​​​​ര​​​​​ണി​​​​​യി​​​​​ലേ​​​​​ക്കാ​​​​​ണ് വെ​​​​​ള്ളം ഒ​​​​​ഴു​​​​​കി​​​​​യെ​​​​​ത്തി​​​​​യ​​​​​ത്.​​ ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ 11.30നു ​​​​​ഷ​​​​​ട്ട​​​​​റു​​​​​ക​​​​​ൾ തു​​​​​റ​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണ് അ​​​​​റി​​​​​യി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​തെ​​​​​ങ്കി​​​​​ലും അ​​​​​ണ​​​​​ക്കെ​​​​​ട്ടി​​​​​ലേ​​​​​ക്ക് ഒ​​​​​ഴു​​​​​കി​​​​​യെ​​​​​ത്തു​​​​​ന്ന വെ​​​​​ള്ള​​​​​ത്തി​​​​​ന്‍റെ അ​​​​​ള​​​​​വ് കു​​​​​റ​​​​​ഞ്ഞ​​​​​തോ​​​​​ടെ ഷ​​​​​ട്ട​​​​​ർ തു​​​​​റ​​​​​ക്കു​​​​​ന്ന​​​​​ത് ത​​​​​മി​​​​​ഴ്നാ​​​​​ട് താ​​​​​മ​​​​​സി​​​​​പ്പി​​​​​ച്ചു.

പി​​​​​ന്നീ​​​​​ട് ജ​​​​​ല​​​​​നി​​​​​ര​​​​​പ്പ് കു​​​​​റ​​​​​യാ​​​​​തെ വ​​​​​ന്ന​​​​​തോ​​​​​ടെ ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞു മൂ​​​​​ന്നി​​​​​ന് മ​​​​​റ്റു മൂ​​​​​ന്നു​​​​​ഷ​​​​​ട്ട​​​​​റു​​​​​ക​​​​​ൾ കൂ​​​​​ടി 30 സെ​​​​​ന്‍റി​​​​​മീ​​​​​റ്റ​​​​​ർ വീ​​​​​തം ഉ​​​​​യ​​​​​ർ​​​​​ത്തി. വൈ​​​​​കു​​​​​ന്നേ​​​​​രം അ​​​​​ഞ്ചോ​​​​​ടെ നാ​​​​​ലു​​​​​ഷ​​​​​ട്ട​​​​​റു​​​​​ക​​​​​ൾകൂ​​​​​ടി തു​​​​​റ​​​​​ന്നു. നി​​​​​ല​​​​​വി​​​​​ൽ പ​​​​​ത്തു​​​​​ ഷ​​​​​ട്ട​​​​​റു​​​​​ക​​​​​ൾ 30 സെ​​​​​ന്‍റി​​​​​മീ​​​​​റ്റ​​​​​ർ വീ​​​​​തം ഉ​​​​​യ​​​​​ർ​​​​​ത്തി സെ​​​​​ക്ക​​​​​ൻഡിൽ 1,876 ഘ​​​​​ന​​​​​യ​​​​​ടി വെ​​​​​ള്ള​​​​​മാ​​​​​ണ് പെ​​​​​രി​​​​​യാ​​​​​റി​​​​​ലേ​​​​​ക്ക് ഒ​​​​​ഴു​​​​​ക്കു​​​​​ന്ന​​​​​ത്.


ഇ​​​തി​​​നി​​​ടെ, ഇ​​​​​ടു​​​​​ക്കി അ​​​​​ണ​​​​​ക്കെ​​​​​ട്ടി​​​​​ൽ ജ​​​​​ല​​​​​നി​​​​​ര​​​​​പ്പ് 2381.53 അ​​​​​ടി പി​​​​​ന്നി​​​​​ട്ട​​​​​തോ​​​​​ടെ ഓ​​​​​റ​​​​​ഞ്ച് അ​​​​​ല​​​​​ർ​​​​​ട്ട് പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. ഇ​​​​​ന്ന​​​​​ലെ രാ​​​​​ത്രി ഏ​​​​​ഴോ​​​​​ടെ​​​​​യാ​​​​​ണ് ഡാം ​​​​​സു​​​​​ര​​​​​ക്ഷാ​​​​​വി​​​​​ഭാ​​​​​ഗം ര​​​​​ണ്ടാം​​​​​ഘ​​​​​ട്ട മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പാ​​​​​യ ഓ​​​​​റ​​​​​ഞ്ച് അ​​​​​ല​​​​​ർ​​​​​ട്ട് പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്.

നി​​​​​ല​​​​​വി​​​​​ൽ സം​​​​​ഭ​​​​​ര​​​​​ണ​​​​​ശേ​​​​​ഷി​​​​​യു​​​​​ടെ 75.32 ശ​​​​​ത​​​​​മാ​​​​​നം വെ​​​​​ള്ള​​​​​മാ​​​​​ണ് അ​​​​​ണ​​​​​ക്കെ​​​​​ട്ടി​​​​​ലു​​​​​ള്ള​​​​​ത്. ജ​​​​​ല​​​​​നി​​​​​ര​​​​​പ്പ് 2382.53 അ​​​​​ടി​​​​​യി​​​​​ലെ​​​​​ത്തു​​​​​ന്പോ​​​​​ൾ റെ​​​​​ഡ് അ​​​​​ല​​​​​ർ​​​​​ട്ടും 2383.53 അ​​​​​ടി​​​​​യി​​​​​ലെ​​​​​ത്തി​​​​​യാ​​​​​ൽ ചെ​​​​​റു​​​​​തോ​​​​​ണി അ​​​​​ണ​​​​​ക്കെ​​​​​ട്ടി​​​​​ന്‍റെ ഷ​​​​​ട്ട​​​​​ർ തു​​​​​റ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്യും.​​​​​

മു​​​​​ല്ല​​​​​പ്പെ​​​​​രി​​​​​യാ​​​​​റി​​​​​ന്‍റെ ​​​​​ഷ​​​​​ട്ട​​​​​റു​​​​​ക​​​​​ൾ തു​​​​​റ​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ ഇ​​​​​വി​​​​​ടെ നി​​​​​ന്നു​​​​​ള്ള വെ​​​​​ള്ളം​​​​​കൂ​​​​​ടി ഒ​​​​​ഴു​​​​​കി​​​​​യെ​​​​​ത്തു​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ ഇ​​​​​ന്നു​​​​​ച്ച​​​​​യോ​​​​​ടെ ഇ​​​​​ടു​​​​​ക്കി​​​​​യി​​​​​ലെ ജ​​​​​ല​​​​​നി​​​​​ര​​​​​പ്പ് റെ​​​​​ഡ് അ​​​​​ല​​​​​ർ​​​​​ട്ട് ലെ​​​​​വ​​​​​ലി​​​​​ൽ എ​​​​​ത്താ​​​​​നാ​​​​​ണ് സാ​​​​​ധ്യ​​​​​ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.