പ്രസംഗം വിവാദമായത് രണ്ടുദിവസത്തിനു ശേഷം പിന്നാലെ ഫേസ്ബുക്ക് പേജില്‍നിന്നു നീക്കി
Thursday, July 7, 2022 1:17 AM IST
പ​ത്ത​നം​തി​ട്ട: മ​ല്ല​പ്പ​ള്ളി​യി​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച സ​ജി ചെ​റി​യാ​ൻ ന​ട​ത്തി​യ പ്ര​സം​ഗം വി​വാ​ദ​മാ​യതോടെ സി​പി​എം ഏ​രി​യാ ക​മ്മി​റ്റി​യു​ടെ ഫേ​സ് ബു​ക്ക് പേ​ജി​ല്‍നി​ന്ന് ഇ​തു നീ​ക്കി. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം സി​പി​എം മ​ല്ല​പ്പ​ള്ളി ഏ​രി​യാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​ണ് മ​ന്ത്രി വി​വാ​ദ​മാ​യ പ്ര​സം​ഗം ന​ട​ത്തി​യ​ത്.


ഏ​രി​യാ ക​മ്മി​റ്റി​യം​ഗം കെ.​പി. രാ​ധാ​കൃ​ഷ്ണ​ന്‍ അ​വ​താ​ര​ക​നാ​യി ന​ട​ന്നു​വ​രു​ന്ന പ്ര​തി​വാ​ര രാ​ഷ‌്ട്രീ​യ നി​രീ​ക്ഷ​ണം എ​ന്ന പ​രി​പാ​ടി​യു​ടെ നൂ​റാം​വാ​ര​ത്തി​ന്‍റെ അ​നു​മോ​ദ​ന​യോ​ഗ​മാ​യി​രു​ന്നു വേ​ദി. ഫേ​സ് ബു​ക്ക് പേ​ജി​ലൂ​ടെ മാ​ത്ര​മാ​യി​രു​ന്നു പ​രി​പാ​ടി ലൈ​വാ​യി ന​ല്‍കി​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.