അ​മ​ൽ ജ്യോ​തി​ക്ക് എ​ഫ്എം റേ​ഡി​യോ പ്ര​ക്ഷേ​പ​ണ ലൈ​സ​ൻ​സ്
അ​മ​ൽ ജ്യോ​തി​ക്ക്  എ​ഫ്എം റേ​ഡി​യോ  പ്ര​ക്ഷേ​പ​ണ  ലൈ​സ​ൻ​സ്
Thursday, July 7, 2022 12:45 AM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: അ​​മ​​ൽ ജ്യോ​​തി എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന ക​​മ്മ്യൂ​​ണി​​റ്റി റേ​​ഡി​​യോ​​യ്ക്ക് കേ​​ന്ദ്ര വാ​​ർ​​ത്താ വി​​ത​​ര​​ണ മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ പ്ര​​ക്ഷേ​​പ​​ണ ലൈ​​സ​​ൻ​​സ് ല​​ഭി​​ച്ചു.

കേ​​ര​​ള​​ത്തി​​ലെ പ​​തി​​ന​​ഞ്ചാ​​മ​​ത്തെ സാ​​മൂ​​ഹി​​ക റേ​​ഡി​​യോ​​യാ​​ണ് അ​​മ​​ൽ​​ജ്യോ​​തി​​യി​​ൽ ’റേ​​ഡി​​യോ 90’- ’വോ​​യ്സ് ഓ​​ഫ് അ​​മ​​ൽ ജ്യോ​​തി’ എ​​ന്ന പേ​​രി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന​​ത്. കൃ​​ഷി​​ക്കും വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നും പ്രാ​​ധാ​​ന്യം കൊ​​ടു​​ക്കു​​ന്ന​​തോ​​ടൊ​​പ്പം വി​​ക​​സ​​ന​​ത്തി​​നും വി​​നോ​​ദ​​ത്തി​​നും ഉൗ​​ന്ന​​ൽ ന​​ൽ​​കി​​യാ​​ണ് റേ​​ഡി​​യോ 90 പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്.


ഐ​​ക്യ​​രാ​​ഷ്ട്ര സം​​ഘ​​ട​​ന 2030ൽ ​​കൈ​​വ​​രി​​ക്കാ​​ൻ ഉ​​ദ്ദേ​​ശി​​ക്കു​​ന്ന സു​​സ്ഥി​​ര വി​​ക​​സ​​ന ല​​ക്ഷ്യ​​ങ്ങ​​ൾ ന​​മ്മു​​ടെ സ​​മൂ​​ഹ​​ത്തി​​ൽ സ​​ന്പൂ​​ർ​​ണ​​മാ​​യി ന​​ട​​പ്പി​​ൽ വ​​രു​​ത്തു​​വാ​​ൻ ഈ ​​മാ​​ധ്യ​​മ മു​​ന്നേ​​റ്റം ശ്ര​​മി​​ക്കു​​മെ​​ന്ന് അ​​മ​​ൽ​​ജ്യോ​​തി എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജ് മാ​​നേ​​ജ​​ർ റ​​വ.​​ഡോ. മാ​​ത്യു പാ​​യി​​ക്കാ​​ട്ട് പ​​റ​​ഞ്ഞു. റേ​​ഡി​​യോ​​യു​​ടെ സം​​പ്രേ​​ഷ​​ണം ഓ​​ഗ​​സ്റ്റ് ഒ​​ന്നി​​ന് ആ​​രം​​ഭി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.