കാ​റ്റി​ലും മ​ഴ​യി​ലും ഇടുക്കിയിൽ മരംവീണ് മൂന്നുപേര്‍ മരിച്ചു
കാ​റ്റി​ലും മ​ഴ​യി​ലും ഇടുക്കിയിൽ മരംവീണ്  മൂന്നുപേര്‍ മരിച്ചു
Wednesday, July 6, 2022 1:47 AM IST
രാ​ജ​കു​മാ​രി/​നെ​ടു​ങ്ക​ണ്ടം: കാ​റ്റി​ലും മ​ഴ​യി​ലും മ​ര​ത്തി​ന്‍റെ ശി​ഖ​രം ഒ​ടി​ഞ്ഞു വീ​ണ് ഇ​ടു​ക്കി ജി​ല്ല​യി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ചു. രാ​ജ​കു​മാ​രി തോ​ണ്ടി​മ​ല ചൂ​ണ്ട​ലി​നു സ​മീ​പം തോ​ട്ടം തൊ​ഴി​ലാ​ളി ചൂ​ണ്ട​ൽ സ്വ​ദേ​ശി​നി ല​ക്ഷ്മി (63), മ​യി​ലാ​ടും​പാ​റ സെ​ന്‍റ് മേ​രീ​സ് എ​സ്റ്റേ​റ്റി​ലെ ജോ​ലി​ക്കാ​രി​യാ​യ മു​ത്തു​ല​ക്ഷ്മി (46), ജാർ​ഖ​ണ്ഡ് സ്വ​ദേ​ശി സൊ​മാ ല​ക്ര (60) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ​യാ​ണ് തോ​ണ്ടി​മ​ല ചൂ​ണ്ട​ലി​നു സ​മീ​പം ഏ​ല​ത്തോ​ട്ട​ത്തി​ൽ മ​രം ഒ​ടി​ഞ്ഞു വീ​ണ​ത്. മ​ര​ത്തി​ന്‍റെ ശി​ഖ​രം വീ​ണ് ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ല​ക്ഷ്മി ത​ൽ​ക്ഷ​ണം മ​രി​ച്ചു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന നാ​ലു തൊ​ഴി​ലാ​ളി​ക​ൾ​ക്കും പ​രു​ക്കേ​റ്റു. ഇ​വ​രെ ത​മി​ഴ്നാ​ട് തേ​നി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ല​ക്ഷ്മി​യു​ടെ മൃ​ത​ദേ​ഹം അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ പാ​ണ്ഡി.


നെ​ടു​ങ്ക​ണ്ടം മ​യി​ലാ​ടും​പാ​റ സെ​ന്‍റ് മേ​രീ​സ് എ​സ്റ്റേ​റ്റി​ൽ ശ​ക്ത​മാ​യ കാ​റ്റി​ൽ മ​രം ഒ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മു​ത്തു​ല​ക്ഷ്മി മ​രി​ച്ചു. പൊ​ന്നാ​ങ്കാ​ണി​യി​ലെ സ്വ​കാ​ര്യ ഏ​ല​ത്തോ​ട്ട​ത്തി​ൽ മ​ര​ത്തി​ന്‍റെ ശി​ഖ​രം ഇ​റ​ക്കു​ന്ന​തി​നി​ടെ മ​രം വീ​ണാ​ണ് സൊ​മാ ല​ക്ര മ​രി​ച്ച​ത്.

കൂ​ടെ ജോ​ലി ചെ​യ്തി​രു​ന്ന ജാർ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ ബ​ജ്ജു കി​ൻ​ഡോ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​യാ​ളെ നെ​ടു​ങ്ക​ണ്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നുശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ വി​ട്ടു​ന​ൽ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.