പ്ര​വാ​സി​ക​ളു​ടെ ബാ​ഗേ​ജു​ക​ൾ ല​ഭി​ക്കാ​ൻ കാ​ല​താ​മ​സം
പ്ര​വാ​സി​ക​ളു​ടെ  ബാ​ഗേ​ജു​ക​ൾ ല​ഭി​ക്കാ​ൻ കാ​ല​താ​മ​സം
Wednesday, July 6, 2022 12:43 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: ഗ​​​ൾ​​​ഫി​​​ൽനി​​​ന്ന് അ​​​വ​​​ധി​​​ക്ക് നാ​​​ട്ടി​​​ലെ​​​ത്തു​​​മ്പോ​​ൾ ബാ​​​ഗേ​​​ജു​​​ക​​​ൾ ല​​​ഭി​​​ക്കാ​​​ൻ കാ​​​ല​​​താ​​​മ​​​സം നേ​​​രി​​​ടു​​​ന്ന​​താ​​യി പ്ര​​​വാ​​​സി​​​ക​​​ൾ. സൗ​​​ദി അ​​​റേ​​​ബ്യ, ദു​​​ബാ​​യ് തു​​​ട​​​ങ്ങി​​​യ ഗ​​​ൾ​​​ഫ് നാ​​​ടു​​​ക​​​ളി​​​ൽ നി​​​ന്ന് എ​​​ത്തു​​​ന്ന യാ​​​ത്ര​​​ക്കാ​​​ർ​​ക്കാ​​ണ് ഈ ​​ദു​​രി​​തം. പ​​​ല​​​ർ​​​ക്കും വി​​​മാ​​​ന ക​​​മ്പ​​​നി​​​ക​​​ൾ അ​​​ടു​​​ത്ത ദി​​​വ​​​സ​​​മാ​​​ണ് ബാ​​​ഗേ​​​ജ് എ​​​ത്തി​​​ച്ചു ന​​​ൽ​​​കു​​​ന്ന​​​ത്.

ജൂ​​​ലൈ, ഓ​​​ഗ​​​സ്റ്റ് മാ​​​സ​​​ങ്ങ​​​ളി​​​ൽ സ്കൂ​​​ൾ അ​​വ​​ധി ആ​​​യ​​​തി​​​നാ​​​ലും ബ​​​ലി​​പ്പെ​​​രു​​​ന്നാ​​​ൾ ആ​​​ഘോ​​​ഷി​​​ക്കാ​​​നു​​​മാ​​​യി നാ​​​ട്ടി​​​ലേ​​​ക്കു വ​​​രു​​​ന്ന​​​വ​​​രു​​​ടെ വ​​​ൻ തി​​​ര​​​ക്കാ​​​ണ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന​​​ത്. ഇ​​​തോ​​​ടെ വി​​​മാ​​​ന ടി​​​ക്ക​​​റ്റ് നി​​ര​​ക്കി​​ൽ നാ​​​ലി​​​ര​​​ട്ടി​​​യി​​​ലേ​​​റെ​​​യാ​​​ണ് വ​​​ർ​​​ധ​​​ന​ ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.


തി​​​ര​​​ക്കു വ​​​ർ​​​ധി​​ച്ച​​​തോ​​​ടെ​​​യാ​​​ണ് ല​​​ഗേ​​​ജ് ല​​​ഭി​​​ക്കാ​​​ൻ താ​​​മ​​​സം നേ​​​രി​​​ട്ടു തു​​ട​​ങ്ങി​​യ​​ത്. വി​​​മാ​​​ന ക​​​മ്പ​​​നി ത​​​ന്നെ ല​​ഗേ​​ജു​​ക​​ൾ യാ​​​ത്ര​​​ക്കാ​​​രു​​​ടെ വീ​​​ടു​​​ക​​​ളി​​​ൽ എ​​​ത്തി​​​ച്ചു കൊ​​​ടു​​​ക്കു​​​ക​​​യാ​​​ണി​​പ്പോ​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.