മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് 4,301 പ്രതിനിധികൾ
Wednesday, July 6, 2022 12:43 AM IST
കോ​ട്ട​യം: മ​ല​ങ്ക​ര സു​റി​യാ​നി ക്രി​സ്ത്യാ​നി അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ളു​ടെ അ​ന്തി​മ ലി​സ്റ്റ് ദേ​വ​ലോ​കം കാ​തോ​ലി​ക്കേ​റ്റ് അ​ര​മ​ന​യി​ലും അ​സോ​സി​യേ​ഷ​ൻ യോ​ഗ​സ്ഥ​ല​ത്തും സ​ഭ​യു​ടെ വെ​ബ്സൈ​റ്റി​ലും പ്ര​സി​ദ്ധീ​ക​രി​ച്ചു.

ലോ​ക​മെ​ന്പാ​ടു​മു​ള്ള 30 ഭ​ദ്രാ​സ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 4,301 പ്ര​തി​നി​ധി​ക​ൾ ഓ​ഗ​സ്റ്റ് നാ​ലി​ന് പ​ത്ത​നാ​പു​രം മൗ​ണ്ട് താ​ബോ​ർ ദ​യ​റാ അ​ങ്ക​ണ​ത്തി​ൽ ന​ട​ത്തു​ന്ന അ​സോ​സി​യേ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും. ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ​ബാ​വാ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 2022-2027 വ​ർ​ഷ​ത്തേ​ക്കു​ള്ള വൈ​ദി​ക ട്ര​സ്റ്റി, അ​ത്മാ​യ ട്ര​സ്റ്റി, മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.