കെ​എ​സ്ആ​ർ​ടി​സി ഗ്രാ​മ​വ​ണ്ടി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം 30ന്
കെ​എ​സ്ആ​ർ​ടി​സി ഗ്രാ​മ​വ​ണ്ടി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം 30ന്
Wednesday, July 6, 2022 12:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ​​​സ്വ​​​യം ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ന​​​ട​​​പ്പാ​​​ക്കു​​​ന്ന ഗ്രാ​​​മ​​​വ​​​ണ്ടി പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം 30നു പാ​​​റ​​​ശാ​​​ല​​​യി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്നു ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു നി​​​യ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, കോ​​​ട്ട​​​യം, തൃ​​​ശൂ​​​ർ, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തെ​​​ന്നും ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച​​​യ്ക്കു​​​ള്ള മ​​​റു​​​പ​​​ടി​​​യി​​​ൽ മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

ത​​​ദ്ദേ​​​ശ​​​സ്വ​​​യംഭ​​​ര​​​ണ മ​​​ന്ത്രി എം.​​​വി.​​​ ഗോ​​​വി​​​ന്ദ​​​നു​​​മാ​​​യി ന​​​ട​​​ത്തി​​​യ നി​​​ര​​​ന്ത​​​ര ച​​​ർ​​​ച്ച​​​ക​​​ളാ​​​ണു പ​​​ദ്ധ​​​തി​​​യെ യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​കു​​​ന്ന​​​തി​​​ലേ​​​ക്ക് എ​​​ത്തി​​​ച്ച​​​ത്. പാ​​​റ​​​ശാ​​​ല എം​​​എ​​​ൽ​​​എ സി.​​​കെ.​​​ ഹ​​​രീ​​​ന്ദ്ര​​​ൻ പ്ര​​​ദേ​​​ശ​​​ത്തെ ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ കൂ​​​ട്ടി യോ​​​ജി​​​പ്പി​​​ച്ച് ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്തി​​​യ​​​തി​​​ന്‍റെ ഫ​​​ല​​​മാ​​​ണ് അ​​​വി​​​ടെ ആ​​​ദ്യ ഗ്രാ​​​മ​​​വ​​​ണ്ടി ഓ​​​ടു​​​ന്ന​​​തി​​​നു കാ​​​ര​​​ണ​​​മാ​​യത്.


98 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ ഭ​​​ര​​​ണനി​​​ർ​​​വ​​​ഹ​​​ണ ഓ​​​ഫീ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം ജൂ​​​ലൈ 18 മു​​​ത​​​ൽ 15 ആ​​​യി ചു​​​രു​​​ങ്ങും. വ​​​ർ​​​ക്ക് ഷോ​​​പ്പു​​​ക​​​ളു​​​ടെ എ​​​ണ്ണം 22 ആ​​​യി ചു​​​രു​​​ക്കും. ഭ​​​ര​​​ണനി​​​ർ​​​വ​​​ഹ​​​ണ ഓ​​​ഫീ​​​സ് മാ​​​റു​​​ന്ന​​​തു ഡി​​​പ്പോ​​​ക​​​ളി​​​ലെ ബ​​​സ് സ​​​ർ​​​വീ​​​സു​​​ക​​​ളെ ബാ​​​ധി​​​ക്കി​​​ല്ല. സു​​​ശീ​​​ൽ​​​ഖ​​​ന്ന റി​​​പ്പോ​​​ർ​​​ട്ട് ന​​​ട​​പ്പാ​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണി​​​ത്. റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ നേ​​​ര​​​ത്തെ പ്ര​​​ഫ​​​ഷ​​​ണ​​​ൽ ബോ​​​ർ​​​ഡ് രൂ​​​പീ​​​ക​​​രി​​​ച്ചെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

യാ​​​ത്ര​​​ക്കാ​​​ർ കു​​​റ​​​ഞ്ഞ​​​തും ഇ​​​ന്ധ​​​ന​​​വി​​​ല കൂ​​​ടി​​​യ​​​തു​​​മാ​​ണു കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി നേ​​​രി​​​ടു​​​ന്ന പ്ര​​​തി​​​സ​​​ന്ധി. ഡീ​​​സ​​​ൽ ബ​​​ൾ​​​ക്ക് പ​​​ർ​​​ച്ചേ​​​സിം​​​ഗി​​​ന് വി​​​ല കേ​​​ന്ദ്രം വ​​​ർ​​​ദ്ധി​​​പ്പി​​​ച്ച​​​പ്പോ​​​ൾ പി​​​ടി​​​ച്ചു നി​​​ൽ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​ത് യാ​​​ത്ര ഫ്യൂ​​​വ​​​ൽ​​​സ് റീ​​​ട്ടെ​​​യി​​​ൽ ഔ​​​ട്ട്‌ലെറ്റ് പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ​​​തു​​​കൊ​​​ണ്ടാ​​​ണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.