കു​​റ്റൂ​​ക്കാ​​ര​​ന്‍ ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ടി​​ന്‍റെ പു​​തി​​യ കാ​​മ്പ​​സ് തു​​റ​​ന്നു
കു​​റ്റൂ​​ക്കാ​​ര​​ന്‍ ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ടി​​ന്‍റെ പു​​തി​​യ കാ​​മ്പ​​സ് തു​​റ​​ന്നു
Wednesday, July 6, 2022 12:16 AM IST
കൊ​​ച്ചി: വാ​​ഹ​​ന​​വി​​ത​​ര​​ണ​​രം​​ഗ​​ത്തെ പ്ര​​മു​​ഖ​​രാ​​യ കു​​റ്റൂ​​ക്കാ​​ര​​ന്‍ ഗ്രൂ​​പ്പി​​ന്‍റെ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​മാ​​യ കു​​റ്റൂ​​ക്കാ​​ര​​ന്‍ ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് ഫോ​​ര്‍ ഹ്യൂ​​മ​​ന്‍ റി​​സോ​​ഴ്‌​​സ് ഡെ​​വ​​ല​​പ്‌​​മെ​​ന്‍റ് (കെ​​ഐ​​എ​​ച്ച്ആ​​ര്‍​ഡി) പു​​തി​​യ കാ​​മ്പ​​സി​​ല്‍ പ്ര​​വ​​ര്‍​ത്ത​​നം ആ​​രം​​ഭി​​ച്ചു.

നോ​​ര്‍​ത്ത് പ​​റ​​വൂ​​ര്‍ മ​​ന​​ക്ക​​പ്പ​​ടി​​യി​​ല്‍ ആ​​രം​​ഭി​​ച്ച കാ​​മ്പ​​സി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ക​​രു​​മാ​​ലൂ​​ര്‍ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ശ്രീ​​ല​​ത ലാ​​ലു നി​​ര്‍​വ​​ഹി​​ച്ചു. കു​​റ്റൂ​​ക്കാ​​ര​​ന്‍ ഗ്രൂ​​പ്പ് സ്ഥാ​​പ​​ക​​നാ​​യ കെ.​​പി. പോ​​ള്‍ ത​​ന്‍റെ ജീ​​വ​​ന​​ക്കാ​​ര്‍​ക്ക് മി​​ക​​ച്ച സ്‌​​കി​​ല്‍ ട്രെ​​യി​​നിം​​ഗ് ന​​ല്‍​കു​​ന്ന​​തി​​നാ​​യി ആ​​രം​​ഭി​​ച്ച​​താ​​ണ് സ്ഥാ​​പ​​നം. പി​​ന്നീ​​ട് മ​​റ്റു​​ള്ള​​വ​​ര്‍​ക്കു​​കൂ​​ടി വി​​ദ​​ഗ്ധ ട്രെ​​യി​​നിം​​ഗ് ന​​ല്‍​കു​​ന്ന​​തി​​നാ​​യി കു​​റ്റൂ​​ക്കാ​​ര​​ന്‍ ഫൗ​​ണ്ടേ​​ഷ​​ന്‍ സ്ഥാ​​പി​​ച്ച് മു​​ഴു​​വ​​ന്‍ സ​​മ​​യ കോ​​ഴ്‌​​സു​​ക​​ള്‍ ആ​​രം​​ഭി​​ച്ചു. 34 വ​​ര്‍​ഷ​​മാ​​യി എ​​റ​​ണാ​​കു​​ളം ഹൈ​​ക്കോ​​ട​​തി​​ക്ക് സ​​മീ​​പം പ്ര​​വ​​ര്‍​ത്തി​​ച്ചു വ​​ന്ന ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ടാ​​ണ് മ​​ന​​ക്ക​​പ്പ​​ടി​​യി​​ലേ​​ക്ക് മാ​​റ്റി​​യ​​ത്.

ടാ​​റ്റ ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് സോ​​ഷ്യ​​ല്‍ സ​​യ​​ന്‍​സി​​ന്‍റെ മൂ​​ന്നു​​വ​​ര്‍​ഷ ബി​​വോ​​ക്ക് ഡി​​ഗ്രി​​ക​​ളാ​​യ ഓ​​ട്ടോ​​മൊ​​ബൈ​​ല്‍ സ​​ര്‍​വീ​​സ് ടെ​​ക്‌​​നോ​​ള​​ജി, റീ​​ട്ടെ​​യി​​ല്‍ മാ​​നേ​​ജ്‌​​മെ​​ന്‍റ് (ഓ​​ട്ടോ​​മൊ​​ബൈ​​ല്‍ റീ​​ട്ടെ​​യി​​ലിം​​ഗ്), കേ​​ര​​ള ഗ​​വ​​ണ്‍​മെ​​ന്‍റ് സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്‌​​സു​​ക​​ളാ​​യ ര​​ണ്ടു​​വ​​ര്‍​ഷ മെ​​ക്കാ​​നി​​ക്ക​​ല്‍, ഓ​​ട്ടോ​​മൊ​​ബൈ​​ല്‍, ഇ​​ല​​ക്ട്രി​​ക്ക​​ല്‍ എ​​ന്‍​ജി​​നീ​​യ​​റിം​​ഗ് എ​​ന്നി​​വ ഇ​വി​ടെ ന​​ട​​ത്തി​​വ​​രു​​ന്നു. കേ​​ന്ദ്ര-​​സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രു​​ക​​ളു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് വി​​വി​​ധ​​ങ്ങ​​ളാ​​യ സൗ​​ജ​​ന്യ തൊ​​ഴി​​ല​​ധി​​ഷ്ഠി​​ത പ​​രി​​ശീ​​ല​​ന​​ങ്ങ​​ളും ന​​ട​​ത്തു​​ന്നു​​ണ്ടെ​ന്ന് കു​​റ്റൂ​​ക്കാ​​രന്‍ ഫൗ​​ണ്ടേ​​ഷ​​ന്‍ മാ​​നേ​​ജിം​​ഗ് ട്ര​​സ്റ്റി ജോ​​ണ്‍ കെ. ​​പോ​​ള്‍ പ​​റ​​ഞ്ഞു.


കു​​റ്റൂ​​ക്കാ​​രന്‍ ഗ്രൂ​​പ്പ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​റും ഫൗ​​ണ്ടേ​​ഷ​​ന്‍ ട്ര​​സ്റ്റി​​യു​​മാ​​യ ന​​വീ​​ന്‍ ഫി​​ലി​​പ്പ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഫൗ​​ണ്ടേ​​ഷ​​ന്‍ മാ​​നേ​​ജിം​​ഗ് ട്ര​​സ്റ്റി ഫ്രാ​​ന്‍​സീ​​സ് കെ. ​​പോ​​ള്‍, ജോ​​ര്‍​ജ് മേ​​നാ​​ച്ചേ​​രി, കെ.​​എം. ലൈ​​ജു, ജോ​​ണ്‍ വ​​ര്‍​ഗീ​​സ്, ഡോ. ​​ബി. പ്ര​​സ​​ന്ന​​കു​​മാ​​രി, ജി​​ല്‍​ജ രാ​​ജേ​​ഷ്, ആ​​ര്‍. രാ​​മ​​ച​​ന്ദ്ര​​ന്‍ നാ​​യ​​ര്‍, എം.​​എ​​ന്‍. രാ​​ജു, സ്‌​​റ്റെ​​ഫി​​ന്‍ ജോ​​ണ്‍ മാ​​ത്യു തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.