ബഫർ സോണ്‍: സർവകക്ഷി സംഘത്തെ ഡൽഹിക്ക് അയയ്ക്കണം: സജീവ് ജോസഫ്
Tuesday, July 5, 2022 12:15 AM IST
തിരുവനന്തപുരം: ബഫർ സോണ്‍ വിഷയത്തിൽ സർവകക്ഷി സംഘത്തെ ഡൽഹിക്ക് അയക്കണമെന്ന് അഡ്വ. സജീവ് ജോസഫ് നിയമസഭയിൽ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതിയുടെ വിധി മലയോര ജനതയെ ആശങ്കയിൽ ആഴ്ത്തിയിരിക്കുകയാണ്.
മലയോര മേഖലയിലെ ഉപജീവനമാർഗം പൂർണമായും അടയുന്ന നീക്കമാണ് ഇതിലൂടെ സംജാതമാകുക. 2019 ലെ സംസ്ഥാന സർക്കാരിന്റെ മന്ത്രിസഭാ തീരുമാനമാണ് കേരളത്തിലെ ജനവാസ മേഖലയെ കൂടി ഇതിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ കാരണമെന്നും ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ അലഭാവം വെടിയണമെന്നും ധനാഭ്യർഥനാ ചർച്ചയിൽ പങ്കെടുത്ത് സജീവ് ജോസഫ് ആവശ്യപ്പെട്ടു.