വി​ദ്യാ​ശ്രീ പ​ദ്ധ​തി: വാ​ർ​ത്ത ശ​രി​യ​ല്ലെ​ന്ന് കെ​എ​സ്എ​ഫ്ഇ
വി​ദ്യാ​ശ്രീ പ​ദ്ധ​തി: വാ​ർ​ത്ത  ശ​രി​യ​ല്ലെ​ന്ന് കെ​എ​സ്എ​ഫ്ഇ
Tuesday, July 5, 2022 12:15 AM IST
തൃ​​​ശൂ​​​ർ: വി​​​ദ്യാ​​​ശ്രീ പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കു​​​ടും​​​ബ​​​ശ്രീ അം​​​ഗ​​​ങ്ങ​​​ൾ​​​ക്കോ കെ​​​എ​​​സ്എ​​​ഫ്ഇ-​​​ക്കോ യാ​​​തൊ​​​രു ന​​​ഷ്ട​​​വും ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും മ​​​റി​​​ച്ചു​​​ള്ള വാ​​​ർ​​​ത്ത​​​ക​​​ൾ തെ​​​റ്റി​​​ദ്ധാ​​​ര​​​ണാ​​​ജ​​​ന​​​ക​​​മാ​​​ണെ​​​ന്നും കെ​​​എ​​​സ്എ​​​ഫ്ഇ.

മാ​​​റി​​​യ കോ​​​വി​​​ഡ് സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ​​​ദ്ധ​​​തി പു​​​ന​​​ക്ര​​​മീ​​​ക​​​രി​​​ക്കു​​​ക മാ​​​ത്ര​​​മാ​​​ണ് സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശ​​​ത്തോ​​​ടെ ചെ​​​യ്തി​​​ട്ടു​​​ള്ള​​​തെ​​​ന്ന് ചെ​​​യ​​​ർ​​​മാ​​​ൻ കെ. ​​​വ​​​ര​​​ദ​​​രാ​​​ജ​​​ൻ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

ഓ​​​ണ്‍​ലൈ​​​ൻ പ​​​ഠ​​​ന​​​കാ​​​ല​​​ത്ത് കു​​​ടും​​​ബ​​​ശ്രീ അം​​​ഗ​​​ങ്ങ​​​ളു​​​ടെ മ​​​ക്ക​​​ൾ​​​ക്കു ലാ​​​പ്ടോ​​​പ്പ് വാ​​​ങ്ങാ​​​ൻ പ​​​ലി​​​ശ​​​കൂ​​​ടാ​​​തെ ല​​​ളി​​​ത​​​മാ​​​യ വാ​​​യ്പ ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു പ​​​ദ്ധ​​​തി​​​യു​​​ടെ ല​​​ക്ഷ്യം. സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി ലാ​​​പ്ടോ​​​പ്പു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​കാ​​​തെ വ​​​ന്ന​​​പ്പോ​​​ൾ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു സ​​​ഹാ​​​യ​​​ക​​​മാ​​​യ മാ​​​ർ​​​ഗ​​​മാ​​​ണ് സ​​​ർ​​​ക്കാ​​​രും കെ​​​എ​​​സ്എ​​​ഫ്ഇ​​​യും തേ​​​ടി​​​യ​​​ത്. 12,672 ലാ​​​പ്ടോ​​​പ്പു​​​ക​​​ൾ ല​​​ഭി​​​ച്ച​​​തി​​​ൽ 8,575 എ​​​ണ്ണം കു​​​ടും​​​ബ​​​ശ്രീ അം​​​ഗ​​​ങ്ങ​​​ൾ​​​ക്കു വി​​​ത​​​ര​​​ണം​​​ചെ​​​യ്തതായി ചെ​​​യ​​​ർ​​​മാ​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.