ഫാ. ​മൈ​ക്കി​ള്‍ കാ​രി​മ​റ്റ​ത്തി​ന് മ​ല്പാ​ന്‍ പ​ദ​വി
ഫാ. ​മൈ​ക്കി​ള്‍  കാ​രി​മ​റ്റ​ത്തി​ന്  മ​ല്പാ​ന്‍ പ​ദ​വി
Saturday, July 2, 2022 12:35 AM IST
കൊ​​​​ച്ചി: ത​​​​ല​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​താം​​​​ഗ​​​​വും പ്ര​​​​ശ​​​​സ്ത ബൈ​​​​ബി​​​​ള്‍ പ​​​​ണ്ഡി​​​​ത​​​​നു​​​​മാ​​​​യ റ​​​​വ. ഡോ. ​​​​മൈ​​​​ക്കി​​​​ള്‍ കാ​​​​രി​​​​മ​​​​റ്റ​​​​ത്തെ സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍ മെ​​​​ത്രാ​​​​ന്‍ സി​​​​ന​​​​ഡ് മ​​​​ല്‍​പാ​​​​ന്‍​പ​​​​ദ​​​​വി ന​​​​ല്‍​കി ആ​​​​ദ​​​​രി​​​​ക്കു​​​​ന്നു.

പാ​​​​ണ്ഡി​​​​ത്യം​​​​കൊ​​​​ണ്ടും പ്ര​​​​ബോ​​​​ധ​​​​ന​​​​ങ്ങ​​​​ള്‍​കൊ​​​​ണ്ടും വി​​​​ശ്വാ​​​​സ​​​​പ​​​​രി​​​​ശീ​​​​ല​​​​ന-​​​​സം​​​​ര​​​​ക്ഷ​​​​ണ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ അ​​​​തി​​​​വി​​​​ശി​​​​ഷ്ട സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ള്‍ ന​​​​ല്‍​കു​​​​ന്ന വൈ​​​​ദി​​​​ക​​​​ര്‍​ക്കാ​​​​ണ് ഈ ​​​​പ​​​​ദ​​​​വി ന​​​​ല്‍​കു​​​​ന്ന​​​​ത്. സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍​സ​​​​ഭാ​​​​ദി​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി കാ​​​​ക്ക​​​​നാ​​​​ട് മൗ​​​​ണ്ട് സെ​​​​ന്‍റ് തോ​​​​മ​​​​സി​​​​ല്‍ നാ​​​​ളെ ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ മേ​​​​ജ​​​​ര്‍ ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് ക​​​​ര്‍​ദി​​​​നാ​​​​ള്‍ മാ​​​​ര്‍ ജോ​​​​ര്‍​ജ് ആ​​​​ല​​​​ഞ്ചേ​​​​രി മ​​​​ല്​പാ​​​​ന്‍ പ​​​​ദ​​​​വി ന​​​​ൽ​​​​കും.

1942 ഓ​​​​ഗ​​​​സ്റ്റ് 11 നാ​​​​ണ് ഫാ. ​​​​മൈ​​​​ക്കി​​​​ളി​​​​ന്‍റെ ജ​​​​ന​​​​നം. ആ​​​​ലു​​​​വ​​​​യി​​​​ലും റോ​​​​മി​​​​ലു​​​​മാ​​​​യി വൈ​​​​ദി​​​​ക​​​​പ​​​​രി​​​​ശീ​​​​ല​​​​നം പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യ അ​​​​ദ്ദേ​​​​ഹം 1968 ജൂ​​​​ണ്‍ 29ന് ​​​​പൗ​​​​രോ​​​​ഹി​​​​ത്യം സ്വീ​​​​ക​​​​രി​​​​ച്ചു. റോ​​​​മി​​​​ലെ പൊ​​​​ന്തി​​​​ഫി​​​​ക്ക​​​​ല്‍ ബി​​​​ബ്ലി​​​​ക്ക​​​​ല്‍ ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ല്‍​നി​​​​ന്നു വി​​​​ശു​​​​ദ്ധ​​​​ഗ്ര​​​​ന്ഥ​​​​ത്തി​​​​ല്‍ ഡോ​​​​ക്ട​​​​റേ​​​​റ്റ് ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി. പി​​​​ഒ​​​​സി ബൈ​​​​ബി​​​​ള്‍ മ​​​​ല​​​​യാ​​​​ള പ​​​​രി​​​​ഭാ​​​​ഷ​​​​യു​​​​ടെ എ​​​​ഡി​​​​റ്റ​​​​ര്‍, ത​​​​ല​​​​ശേ​​​​രി ബൈബിൾ അപ്പസ്റ്റൊലേറ്റ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍, ചാ​​​​ല​​​​ക്കു​​​​ടി ഡി​​​​വൈ​​​​ന്‍ ബൈ​​​​ബി​​​​ള്‍ കോ​​​​ള​​​​ജ് പ്രി​​​​ന്‍​സി​​​​പ്പ​​​​ൽ എ​​​​ന്നീ നി​​​​ല​​​​ക​​​​ളി​​​​ല്‍ സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ച്ചു. നി​​​​ല​​​​വി​​​​ല്‍ തൃ​​​​ശൂ​​​​ര്‍ മേ​​​​രി​​​​മാ​​​​താ മേ​​​​ജ​​​​ര്‍ സെ​​​​മി​​​​നാ​​​​രി അ​​​​ധ്യാ​​​​പ​​​​ക​​​​നാ​​​​ണ്.


നാ​​​​ല്പ​​​​തി​​​​ല​​​​ധി​​​​കം ഗ്ര​​​​ന്ഥ​​​​ങ്ങ​​​​ള്‍ ഇം​​​​ഗ്ലീ​​​​ഷി​​​​ലും മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ലു​​​​മാ​​​​യി ര​​​​ചി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ബൈ​​​​ബി​​​​ള്‍ ചി​​​​ത്ര​​​​ക​​​​ഥ​​​​യു​​​​ടെ 54 പു​​​​സ്ത​​​​ക​​​​ങ്ങ​​​​ള്‍ 14 ഭാ​​​​ഷ​​​​ക​​​​ളി​​​​ലേ​​​​ക്കു വി​​​​വ​​​​ര്‍​ത്ത​​​​നം ചെ​​​​യ്തു. ബൈ​​​​ബി​​​​ള്‍ ക​​​​മ​​​​ന്‍റ​​​​റി​​​​ക​​​​ള്‍ രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തു​​​ക​​​യും വി​​​​വി​​​​ധ ചാ​​​​ന​​​​ലു​​​​ക​​​​ളി​​​​ലൂ​​​​ടെ ആ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം പ്ര​​​​ഭാ​​​​ഷ​​​​ണ​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ത്തു​​​ക​​​യും ചെ​​​യ്തു​.

നി​​​​ര​​​​വ​​​​ധി സി​​​​ഡി​​​​ക​​​​ളും കാ​​​​സ​​​​റ്റു​​​​ക​​​​ളും പു​​​​റ​​​​ത്തി​​​​റ​​​​ക്കി​. ന​​​​വ​​​​സാ​​​​മൂ​​​​ഹി​​​ക​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളും ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​വ​​​​രു​​​​ന്നു.1999 ല്‍ ​​​​ആ​​​​ലു​​​​വ സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്‌​​​​സ് പൊ​​​​ന്തി​​​​ഫി​​​​ക്ക​​​​ല്‍ സെ​​​​മി​​​​നാ​​​​രി​​​​യും 2009 ല്‍ ​​​​മേ​​​​രി​​​​വി​​​​ജ​​​​യം മാ​​​​സി​​​​ക​​​​യും പ്ര​​​​ത്യേ​​​​ക അ​​​​വാ​​​​ര്‍​ഡു​​​​ക​​​​ള്‍ ന​​​​ല്‍​കി ഇ​​​​ദ്ദേ​​​​ഹ​​​​ത്തെ ആ​​​​ദ​​​​രി​​​​ച്ചു. 2012ല്‍ ​​​​കെ​​​​സി​​​​ബി​​​​സി​​​​യു​​​​ടെ മാ​​​​ധ്യ​​​​മ​​​​ക​​​​മ്മീ​​​​ഷ​​​​ന്‍ അ​​​​വാ​​​​ര്‍​ഡ് ല​​​​ഭി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.