എ​കെ​ജി സെ​ന്‍റ​റി​ന് നേ​രെ ബോം​ബ് എറിഞ്ഞു
എ​കെ​ജി സെ​ന്‍റ​റി​ന് നേ​രെ ബോം​ബ് എറിഞ്ഞു
Friday, July 1, 2022 2:25 AM IST
തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സാ​യ എ​കെ​ജി സെ​ന്‍റ​റി​ന് നേ​രെ ബോം​ബ് എ​റി​ഞ്ഞു. ആ​ർ​ക്കും പ​രി​ക്കി​ല്ല. രാ​ത്രി 11.30 ഓ​ടെ​യാ​ണ് സം​ഭ​വം.

ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ എ​ത്തി​യ യു​വാ​വ് കൈ​യി​ലു​ണ്ടാ​യി​രു​ന്നു സ്ഫോ​ട​ക​വ​സ്തു എ​റി​യു​ക​യാ​യി​രു​ന്നു. എ​കെ​ജി സെ​ന്‍റ​റി​ലെ ഹാ​ളി​ലേ​ക്കു​ള്ള ഗേ​റ്റി​ന് സ​മീ​പ​ത്തെ ക​രി​ങ്ക​ൽ ഭി​ത്തി​യി​ലാ​ണ് സ്ഫോ​ട​ക​വ​സ്തു പ​തി​ച്ച​ത്.

ഇ. ​പി ജ​യ​രാ​ജ​ന​ട​ക്ക​മു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ൾ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഭീ​ക​ര​മാ​യ ബോം​ബ് ആ​ക്ര​മ​ണ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് ഇ. ​പി ജ​യ​രാ​ജ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. കോ​ണ്‍​ഗ്ര​സ് ആ​ക്ര​മ​ങ്ങ​ളു​ടെ ബാ​ക്കി​പ​ത്ര​മാ​ണ് ആ​ക്ര​മ​ണ​മെ​ന്നും അ​ദേ​ഹം ആ​രോ​പി​ച്ചു.


പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ മാ​ത്ര​മേ ന​ട​ത്താ​വൂ എ​ന്നും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്നും എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ആ​വ​ശ്യ​പ്പെ​ട്ടു. രാ​ത്രി വൈ​കി​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ക​യാ​ണ്. ഡോ​ഗ് സ്വാ​ഡും സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​മാ​ണ്. ന​ഗ​ര​ത്തി​ൽ രാ​ത്രി​ വൈകിയും പോ​ലീ​സ് ക​ന​ത്ത പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.