ടി. ശിവദാസമേനോന് പ്രിയതമയ്‌ക്കരികെ അന്ത്യനിദ്ര
ടി. ശിവദാസമേനോന് പ്രിയതമയ്‌ക്കരികെ അന്ത്യനിദ്ര
Thursday, June 30, 2022 1:00 AM IST
മ​​ഞ്ചേ​​രി: മു​​ൻ​​മ​​ന്ത്രി​​യും സി​​പി​​എം നേ​​താ​​വു​​മാ​​യ ടി.​​ശി​​വ​​ദാ​​സ​​മേ​​നോ​​ന് ആ​​യി​​ര​​ങ്ങ​​ൾ യാ​​ത്രാ​​മൊ​​ഴി​​യേ​​കി. മ​​ഞ്ചേ​​രി​​യി​​ൽ മ​​ക​​ളു​​ടെ വീ​​ട്ടു​​വ​​ള​​പ്പി​​ൽ, പ്രി​​യ​​ത​​മ​​യു​​ടെ കു​​ഴി​​മാ​​ട​​ത്തി​​ന​​ടു​​ത്താ​​ണ് ശി​​വ​​ദാ​​സ​​മേ​​നോ​​നെ​​യും സം​​സ്ക​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ പ​​ത്ത​​ര​​യോ​​ടെ ഔ​​ദ്യോ​​ഗി​​ക ബ​​ഹു​​മ​​തി​​ക​​ളോ​​ടെ​​യാ​​ണ് മ​​ഞ്ചേ​​രി​​യി​​ലെ ’നീ​​തി’ വീ​​ട്ടു​​വ​​ള​​പ്പി​​ൽ സം​​സ്കാ​​രം ന​​ട​​ന്ന​​ത്.

പ്രി​​യ നേ​​താ​​വി​​ന് അ​​ന്ത്യാ​​ഭി​​വാ​​ദ്യം അ​​ർ​​പ്പി​​ക്കാ​​ൻ ആ​​യി​​ര​​ങ്ങ​​ളാ​​ണ് എ​​ത്തി​​യ​​ത്. മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നും മ​​ന്ത്രി​​മാ​​രും ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള നി​​ര​​വ​​ധി നേ​​താ​​ക്ക​​ളും പ്ര​​വ​​ർ​​ത്ത​​ക​​രും അ​​ന്തി​​മോ​​പ​​ചാ​​ര​​മ​​ർ​​പ്പി​​ക്കാ​​നെ​​ത്തി. വാ​​ർ​​ധ​​ക്യ​​സ​​ഹ​​ജ​​മാ​​യ അ​​സു​​ഖ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ചി​​കി​​ത്സ​​യി​​ലി​​രി​​ക്കെ ചൊ​​വ്വാ​​ഴ്ച ഉ​​ച്ച​​ക്ക് പ​​ന്ത്ര​​ണ്ടോ​​ടെ​​യാ​​ണ് ശി​​വ​​ദാ​​സ​​മേ​​നോ​​ൻ നി​​ര്യാ​​ത​​നാ​​യ​​ത്. മ​​ഞ്ചേ​​രി ക​​ച്ചേ​​രി​​പ്പ​​ടി​​യി​​ലെ മ​​ക​​ൾ ല​​ക്ഷ്മി​​ദേ​​വി​​യു​​ടെ വീ​​ട്ടി​​ലാ​​യി​​രു​​ന്നു പൊ​​തു​​ദ​​ർ​​ശ​​നം.

ഇ​​ന്ന​​ലെ രാ​​വി​​ലെ 9.45ന് ​​മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ അ​​ന്ത്യാ​​ഭി​​വാ​​ദ്യം അ​​ർ​​പ്പി​​ച്ചു. തു​​ട​​ർ​​ന്ന് പോ​​ലീ​​സ് ഗാ​​ർ​​ഡ് ഓ​​ഫ് ഓ​​ണ​​ർ ന​​ൽ​​കി. പ​​ത്ത​​ര​​യോ​​ടെ പ്രി​​യ പ​​ത്നി ഭ​​വാ​​നി​​യു​​ടെ ശ​​വ​​കു​​ടീ​​ര​​ത്തി​​ന​​രി​​കി​​ൽ ഒ​​രു​​ക്കി​​യ ചി​​ത​​യി​​ലേ​​ക്കു മൃ​​ത​​ദേ​​ഹം എ​​ടു​​ത്തു. ശി​​വ​​ദാ​​സ​​മേ​​നോ​​ന്‍റെ മ​​ക​​ളു​​ടെ മ​​ക​​ൾ നീ​​ത​​യും ഭ​​ർ​​ത്താ​​വ് നെ​​ബു​​വും ചി​​ത​​യ്ക്കു തീ​​ക്കൊ​​ളു​​ത്തി. പ്രി​​യ​​സ​​ഖാ​​വി​​നെ മു​​ദ്രാ​​വാ​​ക്യം വി​​ളി​​ക​​ളോ​​ടെ​​യാ​​ണ് പ്ര​​വ​​ർ​​ത്ത​​ക​​ർ യാ​​ത്ര​​യാ​​ക്കി​​യ​​ത്.


സം​​സ്കാ​​ര​​ച്ച​​ട​​ങ്ങു​​ക​​ൾ ആ​​രം​​ഭി​​ച്ച​​തു മു​​ത​​ൽ പൂ​​ർ​​ത്തി​​യാ​​കു​​ന്ന​​തു വ​​രെ​​യും സാ​​ക്ഷി​​യാ​​യി മു​​ഖ്യ​​മ​​ന്ത്രി​​യും ഉ​​ണ്ടാ​​യി​​രു​​ന്നു. ച​​ട​​ങ്ങു​​ക​​ൾ അ​​വ​​സാ​​നി​​ച്ച​​തി​​നു ശേ​​ഷ​​മാ​​ണ് മു​​ഖ്യ​​മ​​ന്ത്രി മ​​ട​​ങ്ങി​​യ​​ത്. തു​​ട​​ർ​​ന്ന് ന​​ഗ​​ര​​ത്തി​​ൽ സ​​ർ​​വ​​ക​​ക്ഷി അ​​നു​​ശോ​​ച​​ന​​യോ​​ഗം ന​​ട​​ന്നു.

ശി​​വ​​ദാ​​സ​​മേനോന്‍റെ ഭൗ​​തി​​ക ശ​​രീ​​ര​​ത്തി​​ൽ അ​​ന്ത്യാ​​ഞ്ജ​​ലി അ​​ർ​​പ്പി​​ക്കാ​​ൻ നേ​​താ​​ക്ക​​ളു​​ടെ വ​​ൻ നി​​ര​​യാ​​ണ് മ​​ഞ്ചേ​​രി​​യി​​ലെ ’നീ​​തി’ വീ​​ട്ടി​​ലേ​​ക്കെ​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.