ഒന്നരവയസുള്ള മ​ക​ന്‍റെ ക​ൺമുന്നി​ൽ ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്നു
ഒന്നരവയസുള്ള മ​ക​ന്‍റെ ക​ൺമുന്നി​ൽ ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്നു
Wednesday, June 29, 2022 1:37 AM IST
മ​​​ണ്ണാ​​​ർ​​​ക്കാ​​​ട്: മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് കാ​​​രാ​​​കു​​​റി​​​ശ്ശി പ​​​ള്ളി​​​ക്കു​​​റു​​​പ്പി​​​ൽ യു​​വ​​തി​​യെ ഭ​​​ർ​​​ത്താ​​​വ് വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി. കു​​​ണ്ടു​​​ക​​​ണ്ടം വീ​​​ട്ടി​​​ക്കാ​​​ട് വീ​​​ട്ടി​​​ൽ അ​​​വി​​​നാ​​​ഷ് (30) ആ​​​ണ് ഭാ​​​ര്യ ദീ​​​പി​​​ക(26)​​​യെ കൊ​​​ടു​​​വാ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് വെ​​​ട്ടി​​​ക്കൊ​​​ന്ന​​​ത്.

ഒ​​​ന്ന​​​ര​​​വ​​​യ​​​സു​​​ള്ള മ​​​ക​​​ന്‍റെ ക​​​ൺ​​മു​​​ന്നി​​​ൽ​​​വ​​​ച്ചാ​​​യി​​​രു​​​ന്നു കൊ​​​ല​​​പാ​​​ത​​​കം. ദ​​​ന്പ​​​തി​​​മാ​​​ർ ത​​​മ്മി​​​ലു​​​ണ്ടാ​​​യ വ​​​ഴ​​​ക്കാ​​​ണു കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​തെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. പ്ര​​​തി​​​യെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ഇ​​ന്ന​​ലെ രാ​​​വി​​​ലെ 8.45ഓ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. രാ​​​വി​​​ലെ എ​​​ഴു​​​ന്നേ​​​റ്റ അ​​​വി​​​നാ​​​ഷ് മ​​​ക​​​നെ ഉ​​​മ്മ​​​വ​​​യ്ക്കാ​​​ൻ ശ്ര​​​മി​​​ച്ചു. എ​​​ന്നാ​​​ൽ, പ​​​ല്ലു​​തേ​​​ക്കാ​​​തെ കു​​​ട്ടി​​​യെ ഉ​​​മ്മ​​​വ​​യ്ക്കേ​​​ണ്ടെ​​​ന്നാ​​​യി​​​രു​​​ന്നു ഭാ​​​ര്യ​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. ഇ​​​തേ​​​ച്ചൊ​​​ല്ലി​​​യു​​​ണ്ടാ​​​യ വ​​​ഴ​​​ക്കാ​​ണു ഭാ​​​ര്യ​​​യെ ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​തെ​​​ന്നാ​​​ണു പോ​​​ലീ​​​സ് ന​​​ൽ​​​കു​​​ന്ന വി​​​വ​​​രം.


ദീ​​​പി​​​ക​​​യു​​​ടെ ക​​​ഴു​​​ത്തി​​​ലും കാ​​​ലി​​​ലും കൈ​​​യി​​​ലു​​​മാ​​​ണു വെ​​​ട്ടേ​​​റ്റ​​​ത്. ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ ദീ​​​പി​​​ക​​​യെ ഉ​​​ട​​​ൻ​​​ത​​​ന്നെ പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും ചി​​​കി​​​ത്സ​​​യ്ക്കി​​​ടെ മ​​​രി​​​ച്ചു. മൃ​​​ത​​​ദേ​​​ഹം മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് മാ​​​റ്റി.

കോ​​​യ​​​ന്പ​​​ത്തൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​ണു ദീ​​​പി​​​ക. വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ബംഗ​​​ളൂ​​​രു​​​വി​​​ൽ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന ദ​​​ന്പ​​​തി​​​മാ​​​ർ ര​​​ണ്ടു​​​മാ​​​സം മു​​​ന്പാ​​​ണു നാ​​​ട്ടി​​​ൽ താ​​​മ​​​സം തു​​​ട​​​ങ്ങി​​​യ​​​ത്. അ​​​ഗ്നി​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​ടെ ക​​​രാ​​​ർ ജോ​​​ലി​​​ക​​​ൾ ഏ​​​റ്റെ​​​ടു​​​ത്ത് ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​യാ​​​ളാ​​​ണ് അ​​​വി​​​നാ​​​ഷ്. കോ​​​യ​​​ന്പ​​​ത്തൂ​​​ർ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ര​​​വി​​​ച​​​ന്ദ്ര​​​ൻ- വാ​​​സ​​​ന്തി ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​ണു ദീ​​​പി​​​ക. സ​​​ഹോ​​​ദ​​​ര​​​ൻ ദി​​​നേ​​​ഷ്. ഏ​​​ക മ​​​ക​​​ൻ ഐ​​​വി​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.