വി​ജ​യ് ബാ​ബു​വി​നെ ഹോ​ട്ട​ലു​ക​ളി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു
വി​ജ​യ് ബാ​ബു​വി​നെ ഹോ​ട്ട​ലു​ക​ളി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു
Wednesday, June 29, 2022 1:37 AM IST
കൊ​​​ച്ചി: ന​​​ടി​​​യെ ലൈം​​​ഗി​​​ക​​​മാ​​​യി പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ ന​​​ട​​​നും നി​​​ര്‍​മാ​​​താ​​​വു​​​മാ​​​യ വി​​​ജ​​​യ് ബാ​​​ബു​​​വി​​​നെ എ​​​റ​​​ണാ​​​കു​​​ള​​​ത്തെ സ്വ​​​കാ​​​ര്യ ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലെ​​​ത്തി​​​ച്ച് തെ​​​ളി​​​വെ​​​ടു​​​ത്തു. പീ​​​ഡ​​​നം ന​​​ട​​​ന്നെ​​​ന്നു പ​​​റ​​​യു​​​ന്ന കു​​​ണ്ട​​​ന്നൂ​​​രി​​​ലെ​​​യും ക​​​ട​​​വ​​​ന്ത്ര​​​യി​​​ലെ​​​യും ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലെ​​​ത്തി​​​ച്ചാ​​​യി​​​രു​​​ന്നു തെ​​​ളി​​​വെ​​​ടു​​​പ്പ്.

തി​​​ങ്ക​​​ളാ​​​ഴ്ച അ​​​റ​​​സ്റ്റി​​​ലാ​​​യ വി​​​ജ​​​യ് ബാ​​​ബു​​​വി​​​നെ അ​​​ന്നു ചോ​​​ദ്യം ചെ​​​യ്ത​​​ശേ​​​ഷം ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ടി​​​രു​​​ന്നു. എ​​​റ​​​ണാ​​​കു​​​ളം സൗ​​​ത്ത് പോ​​​ലീ​​​സ് സ്‌​​​റ്റേ​​​ഷ​​​നി​​​ല്‍ ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നാ​​​യി ഇ​​​ന്ന​​​ലെ വീ​​​ണ്ടും ഹാ​​​ജ​​​രാ​​​യ പ്ര​​തി​​യെ മൂ​​​ന്നു മ​​​ണി​​​ക്കൂ​​​ര്‍ ചോ​​​ദ്യം ചെ​​​യ്ത​​​ശേ​​​ഷ​​​മാ​​​ണു തെ​​​ളി​​​വെ​​​ടു​​​പ്പി​​​നു കൊ​​​ണ്ടു​​​പോ​​​യ​​​ത്.


ജൂ​​​ലൈ മൂ​​​ന്നു വ​​​രെ രാ​​​വി​​​ലെ ഒ​​​മ്പ​​​തു മു​​​ത​​​ല്‍ വൈ​​​കി​​​ട്ട് ആ​​​റു വ​​​രെ വി​​​ജ​​​യ് ബാ​​​ബു​​​വി​​​നെ ചോ​​​ദ്യം ചെ​​​യ്യാ​​​ൻ കോ​​​ട​​​തി പോ​​​ലീ​​​സി​​​ന് അ​​​നു​​​മ​​​തി ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. മൂ​​​ന്നു​​​വ​​​രെ എ​​​ല്ലാ​​​ദി​​​വ​​​സ​​​വും വി​​​ജ​​​യ് ബാ​​​ബു പോ​​​ലീ​​​സ് സ്‌​​​റ്റേ​​​ഷ​​​നി​​​ല്‍ ഹാ​​​ജ​​​രാ​​​ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.