രാഹുൽഗാന്ധിയുടെ ഓഫീസ് എ​ഡി​ജി​പി മനോജ് ഏബ്രഹാം സന്ദർശിച്ചു
രാഹുൽഗാന്ധിയുടെ ഓഫീസ് എ​ഡി​ജി​പി മനോജ് ഏബ്രഹാം സന്ദർശിച്ചു
Tuesday, June 28, 2022 2:57 AM IST
ക​​​ൽ​​​പ്പ​​​റ്റ: രാ​​​ഹു​​​ൽ ഗാ​​​ന്ധി എം​​​പി​​​യു​​​ടെ ഓ​​​ഫീ​​​സ് ആ​​​ക്ര​​​മി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി. എ​​​ഡി​​​ജി​​​പി മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാ​​​മി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഉ​​​ന്ന​​​ത​​സം​​​ഘം ഇ​​​ന്ന​​​ലെ എം​​​പി ഓ​​​ഫീ​​​സ് സ​​​ന്ദ​​​ർ​​​ശി​​​ച്ചു. സ​​​മ​​​ഗ്രാ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി ഉ​​​ട​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന് റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കു​​​മെ​​​ന്ന് എ​​​ഡി​​​ജി​​​പി പ​​​റ​​​ഞ്ഞു. പോ​​​ലീ​​​സി​​​ന്‍റെ വീ​​​ഴ്ച​​​യു​​​ൾ​​​പ്പെ​​​ടെ അ​​​ന്വേ​​​ഷി​​​ക്കാ​​​നാ​​​ണ് എ​​​ഡി​​​ജി​​​പി മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാം വ​​​യ​​​നാ​​​ട്ടി​​​ലെ​​​ത്തി​​​യ​​​ത്. അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘ​​​വു​​​മാ​​​യി എ​​​സ്പി ഓ​​​ഫീ​​​സി​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി ഉ​​​ട​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കു​​​മെ​​​ന്നു എ​​​ഡി​​​ജി​​​പി മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.

സം​​​ഭ​​​വ​​സ്ഥ​​​ല​​​ത്തെ ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​ര​​​മാ​​​വ​​​ധി ശേ​​​ഖ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. സാ​​​ക്ഷി​​​ക​​​ളി​​​ൽ​​നി​​ന്നു കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ക്കും. ഗാ​​​ന്ധി​​​ചി​​​ത്രം ത​​​ക​​​ർ​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റ ഭാ​​​ഗ​​​മാ​​​ക്കും. സം​​​ഭ​​​വ​​​ത്തി​​​ലെ പോ​​​ലീ​​​സി​​​ന്‍റെ വീ​​​ഴ്ച്ച പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നും എ​​​ഡി​​​ജി​​​പി പ​​​റ​​​ഞ്ഞു. ര​​​ണ്ടു ദി​​​വ​​​സം ജി​​​ല്ല​​​യി​​​ൽ തു​​​ട​​​രു​​​മെ​​​ന്നും എ​​​ഡി​​​ജി​​​പി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.


എം​​​പി ഓ​​​ഫീ​​​സ് അ​​​ക്ര​​​മ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന ക​​​ന്പ​​​ള​​​ക്കാ​​​ട് സി​​​ഐ സ​​​ന്തോ​​​ഷി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം ഇ​​​ന്ന​​​ലെ ഓ​​​ഫീ​​​സി​​​ലെ​​​ത്തി തെ​​​ളി​​​വു​​​ക​​​ൾ ശേ​​​ഖ​​​രി​​​ച്ചു. കു​​​റ്റ​​​പ​​​ത്രം അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ​​ത്ത​​​ന്നെ സ​​​മ​​​ർ​​​പ്പി​​​ക്കു​​​മെ​​​ന്നും അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​ഞ്ഞു.
ദേ​​​ശാ​​​ഭി​​​മാ​​​നി വ​​​യ​​​നാ​​​ട് ബ്യൂ​​​റോ ആ​​​ക്ര​​​മി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ ഏ​​​ഴു​​​പേ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.