സെ​പ്റ്റി​ക് ടാ​ങ്കി​ൽ വീണ് സ​ഹോ​ദ​ര​ങ്ങ​ൾ ശ്വാ​സം​മു​ട്ടി മ​രി​ച്ചു
Tuesday, June 28, 2022 2:57 AM IST
തൃ​ശൂ​​ർ: വാ​​ട​​ക​​യ്ക്കു താ​​മ​​സി​​ക്കു​​ന്ന കെ​ട്ടി​ട​ത്തി​ലെ സെ​​പ്റ്റി​​ക് ടാ​​ങ്കി​​ൽ ന​​ഷ്ട​​പ്പെ​​ട്ട പ​​ണം എ​​ടു​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ ഇ​​ത​​ര സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ളാ​​യ ര​​ണ്ടു​പേ​​ർ ശ്വാ​​സം​​മു​​ട്ടി മ​​രി​​ച്ചു. ബം​​ഗാ​​ളി​​ലെ ബ​​ർ​​ദ്ധ​​മാ​​ൻ ജി​​ല്ല​​യി​​ൽ​​നി​​ന്നു​​ള്ള സ​​ഹോ​​ദ​​ര​​ൻ​​മാ​​രാ​​യ ഷെ​​യ്ക്ക് ഇ​​ബ്രാ​​ഹിം (44), ഷെ​​യ്ക്ക് അ​​ഡ്രാ​​ബു​​ൾ (30) എ​​ന്നി​​വ​​രാ​​ണു മ​​രി​​ച്ച​​ത്. തി​​രൂ​​രി​​ലെ വാ​​ട​​ക​​വീ​​ട്ടി​​ൽ ഇ​​ന്ന​​ലെ രാ​​ത്രി ഏ​​ഴ​​ര​​യോ​​ടെ​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ഇ​​വ​​രു​​ടെ കൈ​​യി​​ൽ​​നി​​ന്നു ന​​ഷ്ട​​പ്പെ​​ട്ട 13,000 രൂ​​പ എ​​ടു​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണു സം​​ഭ​​വം.


പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ വി​​വ​​ര​​മ​​റി​​യി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നു ഫ​​യ​​ർ​​ഫോ​​ഴ്സ് എ​​ത്തു​​ന്പോ​​ൾ ​​ഇ​​രു​​വ​​രും സെ​​പ്റ്റി​​ക് ടാ​​ങ്കി​​ൽ ച​​ല​​ന​​മ​​റ്റു കി​​ട​​ക്കു​​ക​​യാ​​യി​​രു​​ന്നു. പു​​റ​​ത്തെ​​ടു​​ത്ത് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.