കെ -ഡിസ്ക് വഴി രജിസ്റ്റർ ചെയ്തത് 53.42 ലക്ഷം തൊഴിലന്വേഷകർ: മന്ത്രി എം. വി ഗോവിന്ദൻ
Tuesday, June 28, 2022 1:07 AM IST
തിരുവനന്തപുരം : സർക്കാർ നടപ്പാക്കുന്ന കെ -ഡിസ്ക് പദ്ധതി വഴി സംസ്ഥാനത്താകെ 53,42,094 തൊഴിലന്വേഷകർ രജിസ്റ്റർ ചെയ്തതായി മന്ത്രി എം. വി ഗോവിന്ദൻ. ഇതിൽ 58.3 ശതമാനം സ്ത്രീകളും 41.5 ശതമാനം പുരുഷന്മാരുമാണ്. ട്രാൻസ്ജൻഡർ വിഭാഗത്തിലെ 3,578 പേർ പട്ടികയിലുണ്ട്.
അന്താരാഷ്ട്ര സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭക ദിനാഘോഷ പരിപാടിയിൽ തദേശ സ്ഥാപനങ്ങളിൽ ആരംഭിക്കുന്ന സംരംഭക ഹെൽപ് ഡെസ്ക് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി എം.വി.ഗോവിന്ദൻ.
തദ്ദേശ സ്ഥാപനങ്ങളിൽ ഹെൽപ് ഡെസ്കുകൾ സജ്ജമാകുന്നതും തിങ്കൾ, ബുധൻ ദിവസങ്ങളിൽ എല്ലാ പഞ്ചായത്തുകളിലും ഇന്റേണുകളുടെ സേവനം ലഭിക്കുന്നതും സംരംഭങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്കു സഹായകമാകുമെന്നും മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു. സംരംഭക വർഷം പദ്ധതി തുടങ്ങി ചെറിയ കാലയളവിനുള്ളിൽ 24,784 പുതിയ സംരംഭങ്ങൾക്ക് അനുമതി നൽകിയെന്നു മന്ത്രി പി.രാജീവ് പറഞ്ഞു.